മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് 61-ാം പിറന്നാൾ

Anjana

KS Chithra birthday

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ. നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ചിത്രയുടെ ആഴവും പരപ്പും ആർദ്രതയുമുള്ള ഭാവതീവ്രമായ ആലാപനം ഒഴുകിക്കൊണ്ടേയിരുന്നു. പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. കഥാപാത്രങ്ගളുടെ ആത്മഭാവങ്ങളറിഞ്ഞ്, ഗാനങ്ങളിൽ അത് സന്നിവേശിപ്പിക്കുന്ന, ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഗീതമായിരുന്നു ചിത്രയുടെ ജീവവായു. സംഗീതജ്ഞനായ അച്ഛൻ കരമന കൃഷ്ണൻനായരുടേയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടേയും മകളായി 1963 ജൂലൈ 27ന് ജനനം. അച്ഛനായിരുന്നു ആദ്യഗുരു. ഡോക്ടർ കെ ഒാമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീത പഠനം. സംഗീതജ്ഞൻ എം ജി രാധാകൃഷ്ണനാണ് ആകാശവാണിയിലും സിനിമയിലും ചിത്രയെ ആദ്യമായി പാടിച്ചത്. എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന ‘രജനീ പറയൂ’ എന്ന ഗാനമായിരുന്നു ആദ്യ സോളോ ഹിറ്റ്.

മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി പതിനയ്യായിരത്തിലധികം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും പതിനാറ് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ജീവിതത്തിൽ നൊമ്പരങ്ങളുടെ മുറിപ്പാടുകളുണ്ടെങ്കിലും ഒരു നറുപുഞ്ചിരി തൂകിക്കൊണ്ട്, തലമുറകളെ സംഗീതസാഗരത്തിലാറാടിച്ചുകൊണ്ടേയിരിക്കുന്നു ഈ ദേവഗായിക.

  രേഖ: ആസിഫ് അലിയുടെ അഭിനയം കണ്ടിരിക്കാൻ രസം, അനശ്വര രാജന്റെ പ്രതികരണം വൈറൽ
Related Posts
എ.ആർ. റഹ്മാന് 58-ാം പിറന്നാൾ: സംഗീത ലോകത്തിന്റെ മാന്ത്രിക സ്പർശം
A.R. Rahman birthday

എ.ആർ. റഹ്മാന് ഇന്ന് 58-ാം പിറന്നാൾ. സംഗീത ലോകത്തിലെ അതുല്യ പ്രതിഭയായ റഹ്മാൻ Read more

എ ആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിയുന്നു; മകന്‍ അമീന്‍ പ്രതികരിച്ചു
AR Rahman divorce

എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും 29 വര്‍ഷത്തെ വിവാഹ ജീവിതം Read more

29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും സൈറ ബാനുവും; കാരണം വെളിപ്പെടുത്തി
AR Rahman divorce

എആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ Read more

പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന്‍ പോറ്റി അന്തരിച്ചു
A V Vasudeva Potti

പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന്‍ പോറ്റി (73) ഹൃദയാഘാതത്തെ തുടര്‍ന്ന് Read more

  ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' ബോക്സ് ഓഫീസില്‍ കുതിക്കുന്നു; 10 ദിവസം കൊണ്ട് 70 കോടി നേട്ടം
29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ എആർ റഹ്മാനും സൈറ ബാനുവും; പ്രസ്താവന പുറത്തുവിട്ടു
AR Rahman divorce

എആർ റഹ്മാനും സൈറ ബാനുവും 29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. Read more

ഇളയരാജ ഷാർജ പുസ്തകമേളയിൽ; സംഗീത ജീവിതത്തെക്കുറിച്ച് സംവദിക്കും
Ilaiyaraaja Sharjah Book Fair

ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ സംഗീതകാരൻ ഇളയരാജ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ Read more

കെകെയുടെ ഓർമ്മയ്ക്ക് ആദരവ്; ഗൂഗിൾ ഡൂഡിലിൽ ഗായകന്റെ ചിത്രം
KK Google Doodle

കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെയുടെ രണ്ടാം ചരമവാർഷികത്തിൽ ഗൂഗിൾ ആദരവ് അർപ്പിച്ചു. ഗൂഗിള്‍ Read more

മികച്ച ഗായികയ്ക്കുള്ള മീഡിയ സിറ്റി പുരസ്കാരം ബിന്ദു രവിക്ക്; മന്ത്രി ജി.ആർ. അനിൽ സമ്മാനിച്ചു
Bindu Ravi Media City Award

മികച്ച ഗായികയ്ക്കുള്ള മീഡിയ സിറ്റി പുരസ്കാരം ബിന്ദു രവി ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന Read more

  തലമുറകളുടെ താരമായി ജീവിക്കാതെ ജീവിച്ച ഏക നടൻ ജയൻ: കമൽഹാസൻ
എം.ജി ശ്രീകുമാറിന്റെ ‘ഈറൻ മേഘം’: 40 വർഷത്തെ സംഗീതയാത്രയുടെ നേർക്കാഴ്ച ഷാർജയിൽ
M.G. Sreekumar Sharjah concert

എം.ജി ശ്രീകുമാർ ഗാനസപര്യയുടെ 40-ാം വർഷത്തിൽ 'ഈറൻ മേഘം' എന്ന പേരിൽ ഷാർജയിൽ Read more

ബാലഭാസ്കർ: വയലിൻ തന്ത്രികളിലൂടെ മലയാളി മനസ്സ് കീഴടക്കിയ സംഗീത പ്രതിഭ
Balabhaskar violin maestro

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മലയാളികളുടെ ഹൃദയം കീഴടക്കിയ കലാകാരനായിരുന്നു. പതിനേഴാമത്തെ വയസില്‍ സിനിമാ രംഗത്തേക്ക് Read more

Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക