Headlines

Education

ഐഐടി ജോധ്പൂർ ഹിന്ദിയിലും ഇംഗ്ലീഷിലും ബി.ടെക് കോഴ്സുകൾ ആരംഭിക്കുന്നു

ഐഐടി ജോധ്പൂർ ഹിന്ദിയിലും ഇംഗ്ലീഷിലും ബി.ടെക് കോഴ്സുകൾ ആരംഭിക്കുന്നു

ഐഐടി ജോധ്പൂർ ഇംഗ്ലീഷിനൊപ്പം ഹിന്ദിയിലും ബി.ടെക് പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഇരുഭാഷയിലും ജനപ്രിയ ബി.ടെക് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്ഥാപനമായി ഐഐടി ജോധ്പൂർ മാറുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഈ അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ഭാഷയിൽ പഠിക്കാമെന്നും സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് രണ്ട് മാധ്യമത്തിലും ഒരേ അധ്യാപകരാവും പഠിപ്പിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹിന്ദിയിൽ ബിടെക് എന്ന ആശയത്തെ നിരവധി അക്കാദമിക് വിദഗ്ധർ സ്വാഗതം ചെയ്തു. എന്നാൽ ഹിന്ദിയിലുള്ള പഠന സാമഗ്രികളുടെയും ഈ ഭാഷയിൽ പഠിപ്പിക്കാൻ പരിശീലനം ലഭിച്ച ഫാക്കൽറ്റിയുടെ അഭാവവും കാരണം അധ്യാപനത്തിൻ്റെയും പഠനത്തിൻ്റെയും ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഐഐടികളിൽ വിദേശ പ്രസാധകരുടെ പുസ്തകങ്ങളാണ് അധികവും പിന്തുടരുന്നതെന്നും, ഇവ ഇന്ത്യൻ ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടില്ലെന്നും അവർ പറയുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിൽ എല്ലാ കോഴ്സുകളും ഇന്ത്യൻ ഭാഷകളിൽ പഠിപ്പിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) ഹിന്ദി ഉൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിൽ ബിടെക് നൽകാൻ അംഗീകൃത സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, നിലവിലുള്ള അധ്യാപകർക്ക് പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കുന്നതിനുള്ള പരിശീലനം നൽകിയിട്ടില്ലെന്നതും, ഇംഗ്ലീഷിൽ മാത്രം പഠിപ്പിച്ച് ശീലമുള്ള അധ്യാപകർക്ക് പെട്ടെന്ന് മറ്റൊരു ഭാഷയിലേക്ക് അധ്യാപനം മാറ്റുന്നതിൽ പ്രയാസമുണ്ടാകുമെന്നതും വെല്ലുവിളികളായി നിലനിൽക്കുന്നു.

More Headlines

കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പിന് ഒരുങ്ങി ജർമനി: വിദേശ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ
ഐഐടി, ഐഐഎം ബിരുദമില്ലാതെ ഗൂഗിളിൽ 60 ലക്ഷം ശമ്പളം; ബിഹാർ സ്വദേശിനിയുടെ നേട്ടം വൈറൽ
പാഴ്‌വസ്തുക്കളിൽ നിന്ന് ഭീമൻ ആമ ശില്പം: പുഷ്പകണ്ടം സ്കൂളിന്റെ അത്ഭുത സൃഷ്ടി
റെയില്‍വേയില്‍ ഗ്രാജുവേറ്റുകള്‍ക്ക് 8,113 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം

Related posts