ഐഐടി, ഐഐഎം ബിരുദമില്ലാതെ ഗൂഗിളിൽ 60 ലക്ഷം ശമ്പളം; ബിഹാർ സ്വദേശിനിയുടെ നേട്ടം വൈറൽ

നിവ ലേഖകൻ

Bihar woman Google job without IIT/IIM

ബിഹാറിൽ നിന്നുള്ള പെൺകുട്ടിയുടെ കരിയർ നേട്ടം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അലങ്കൃത സാക്ഷി എന്ന യുവതി ഗൂഗിളിൽ സെക്യൂരിറ്റി അനലൈസറായി 60 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ജോലി നേടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐഐഎമ്മിലോ ഐഐടിയിലോ പഠിച്ചാൽ മാത്രമേ വമ്പൻ കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ഉന്നത പദവിയിലെത്താൻ കഴിയൂ എന്ന ഇന്ത്യൻ യുവാക്കളുടെ ധാരണയെ ഇതോടെ അട്ടിമറിച്ചിരിക്കുകയാണ്. ജാർഖണ്ഡിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻ്റ് ടെക്നോളജിയിൽ നിന്ന് ബിടെക് ബിരുദം നേടിയ അലങ്കൃത, വിപ്രോയിൽ പ്രൊജക്ട് എഞ്ചിനീയറായി ജോലി ആരംഭിച്ചു.

പിന്നീട് ഏണസ്റ്റ് ആൻ്റ് യങ് കമ്പനിയിൽ സെക്യൂരിറ്റി അനലിസ്റ്റായി ജോലി ചെയ്തു. ഈ രണ്ട് സ്ഥാപനങ്ങളിലെ അനുഭവ സമ്പത്താണ് അലങ്കൃതയെ ഗൂഗിളിലേക്ക് നയിച്ചത്.

ലിങ്ക്ഡ് ഇനിലെ തൻ്റെ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവർ ഈ നേട്ടം അറിയിച്ചത്. സാധാരണയായി ഐഐടി, ഐഐഎം എന്നിവിടങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന യുവാക്കൾക്കാണ് വമ്പൻ കമ്പനികളിൽ നിന്ന് ഉയർന്ന ശമ്പളത്തിൽ ഓഫർ ലഭിക്കാറുള്ളത്.

  എൽ ഐ സിയിൽ 841 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8

ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ യുവാക്കൾ കഠിനമായി പരിശ്രമിക്കുന്ന സമയത്താണ് അലങ്കൃത തൻ്റെ വിജയകഥ പങ്കുവച്ചത്. നിരവധി പേർ യുവതിക്ക് ആശംസകളും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.

Story Highlights: Bihar woman lands Rs 60 lakh job offer from Google as Security Analyst, challenging IIT/IIM perception

Related Posts
നഗ്നചിത്രം പകർത്തിയതിന് ഗൂഗിളിന് 10.8 ലക്ഷം രൂപ പിഴ
Google street view

അർജന്റീനയിൽ വീടിന് മുറ്റത്ത് നഗ്നനായി നിന്നയാളുടെ ചിത്രം ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ Read more

പിക്സൽ 6എ ബാറ്ററി പ്രശ്നം: സൗജന്യമായി മാറ്റി നൽകുമെന്ന് ഗൂഗിൾ
Pixel 6A battery issue

പിക്സൽ 6എ ഫോണുകളിൽ ബാറ്ററി പ്രശ്നങ്ങൾ അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി ബാറ്ററി മാറ്റി Read more

  എൽ ഐ സിയിൽ 841 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8
ഓൺലൈൻ ബെറ്റിങ് പരസ്യം: ഗൂഗിളിനും മെറ്റയ്ക്കും ഇഡി നോട്ടീസ്
online betting apps

ഓൺലൈൻ ബെറ്റിങ് ആപ്പുകളുടെ പരസ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിനും മെറ്റയ്ക്കും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് Read more

നീറ്റ് കിട്ടാതെ പോയ വിഷമം മറന്നു; 72 ലക്ഷം രൂപയുടെ ജോലി നേടി ഋതുപർണ
Rolls Royce Engineer

ഡോക്ടറാകാൻ സാധിക്കാതെ വന്നപ്പോൾ റോൾസ് റോയ്സിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി നേടി ഋതുപർണ Read more

ജിമെയിലിലെ ജങ്ക് മെയിലുകൾ ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ
Gmail junk mail block

ഓരോ ദിവസവും നമ്മുടെ ജിമെയിലിൽ നിറയെ മെയിലുകൾ വന്ന് നിറയാറുണ്ട്. മിക്ക മെയിലുകളും Read more

എഐ ജീവനക്കാർക്ക് പകരമാവില്ല; സുന്ദർ പിച്ചൈയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു
AI employee replacement

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നു. എഞ്ചിനീയർമാരെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാക്കാൻ Read more

  എൽ ഐ സിയിൽ 841 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8
ആൻഡ്രോയിഡ് 16-ൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഗൂഗിൾ
Android 16 OS

ഗൂഗിൾ ആൻഡ്രോയിഡ് 16 ഒഎസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഈ വർഷം അവസാനത്തോടെ Read more

ജെമിനി ഇനി കൂടുതൽ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക്;പുതിയ ഫീച്ചറുകൾ ഇതാ
Gemini Android devices

ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ടായ ജെമിനി കൂടുതൽ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. Read more

ഗൂഗിൾ ലോഗോയിൽ ഒരു ദശാബ്ദത്തിന് ശേഷം മാറ്റം; പുതിയ ലോഗോ പുറത്തിറക്കി
Google new logo

ഗൂഗിൾ തങ്ങളുടെ പ്രശസ്തമായ 'ജി' ലോഗോയിൽ ഒരു ദശാബ്ദത്തിന് ശേഷം മാറ്റം വരുത്തി. Read more

ആൻഡ്രോയിഡ് 16 ബീറ്റ 3.2 അപ്ഡേറ്റ് ഗൂഗിൾ പുറത്തിറക്കി
Android 16 Beta 3.2

പിക്സൽ ഫോണുകൾക്കായുള്ള ആൻഡ്രോയിഡ് 16 ബീറ്റ 3.2 അപ്ഡേറ്റ് ഗൂഗിൾ പുറത്തിറക്കി. ബാറ്ററി Read more

Leave a Comment