ഐഎച്ച്ആർഡി ഫെബ്രുവരി 2025 പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. പിജിഡിസിഎ, ഡിഡിറ്റിഒഎ, ഡിസിഎ, സിസിഎൽഐഎസ് എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷാഫലങ്ങളാണ് ലഭ്യമായിരിക്കുന്നത്. വിശദമായ മാർക്ക് വിവരങ്ങൾക്ക് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
ഐഎച്ച്ആർഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.ihrd.ac.in) വഴിയും ഫലങ്ങൾ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 21 വരെ പിഴയില്ലാതെയും ഏപ്രിൽ 28 വരെ 200 രൂപ പിഴയോടുകൂടിയും സ്വീകരിക്കും.
ജൂൺ 2025 ലെ സപ്ലിമെന്ററി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 21 വരെ അപേക്ഷ സമർപ്പിക്കാം. 200 രൂപ പിഴയോടുകൂടി ഏപ്രിൽ 28 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ സ്ഥാപന മേധാവി മുഖേന സമർപ്പിക്കേണ്ടതാണ്.
Story Highlights: IHRD announced the results of various computer application courses held in February 2025.