ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

Kerala monsoon rainfall

**ഇടുക്കി◾:** ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ 5 ഷട്ടറുകൾ ഒരു അടി വീതമാണ് ഉയർത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്.

സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമാവുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പാംബ്ല ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിരുന്നു. 8 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

  വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ലെന്ന് മമ്മൂട്ടി

കേരളത്തിൽ ഒരു ഇടവേളക്ക് ശേഷം കാലവർഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Story Highlights: Kallarkutty Dam’s all shutters are now open due to heavy rain, and a warning has been issued for people living near the riverbanks.

Related Posts
കേരളത്തിന് അർഹമായ തുക നൽകും; കേന്ദ്രം സുപ്രീം കോടതിയിൽ
Kerala education fund allocation

സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹമായ തുക നൽകാമെന്ന് കേന്ദ്രം സുപ്രീം Read more

മിൽമയിൽ ഉടൻ നിയമനം; ക്ഷീരകർഷകരുടെ ആശ്രിതർക്ക് മുൻഗണനയെന്ന് മന്ത്രി ചിഞ്ചുറാണി
Milma recruitment

മിൽമയിൽ നിയമന നടപടികൾ ആരംഭിക്കുന്നു. തിരുവനന്തപുരം, മലബാർ മേഖലകളിൽ നിരവധി ഒഴിവുകളുണ്ട്. ക്ഷീരകർഷകരുടെ Read more

  അടിമാലി മണ്ണിടിച്ചിൽ: അപകടകാരണം ദേശീയപാത നിർമ്മാണം തന്നെയെന്ന് നാട്ടുകാർ
തൃശ്ശൂർ കുതിരാനിൽ വീണ്ടും കാട്ടാനയിറങ്ങി; ജനവാസ മേഖലയിൽ ഭീതി
Wild elephant Thrissur

തൃശ്ശൂർ കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ Read more

വർക്കല ട്രെയിൻ സംഭവം: പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Varkala train incident

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ Read more

കെഎസ്ആർടിസി പെൻഷന് 74.34 കോടി രൂപ അനുവദിച്ച് സർക്കാർ
KSRTC pension fund

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. Read more

വർക്കല ട്രെയിൻ സംഭവം: യുവതിയെ തള്ളിയിടാൻ ശ്രമം നടത്തിയെന്ന് ദൃക്സാക്ഷി
Varkala train incident

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് മദ്യലഹരിയിൽ യാത്രക്കാരിയെ ഒരാൾ ചവിട്ടി വീഴ്ത്തി. പെൺകുട്ടിക്ക് Read more

  അടിമാലി മണ്ണിടിച്ചിൽ: റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്ന് സബ് കളക്ടർ
തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി; ആളുകൾ ചിതറിയോടി
Thrissur wild elephants

തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി. വഴിയാത്രക്കാർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. Read more

ചങ്ങനാശ്ശേരിയിലെ മാലിന്യം: ജർമൻ വ്ളോഗറുടെ വീഡിയോക്കെതിരെ വിമർശനം
Changanassery waste issue

ജർമൻ വ്ളോഗർ ചങ്ങനാശ്ശേരിയിലെ മാലിന്യം നിറഞ്ഞ റോഡുകളുടെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ Read more

ശബരിമല പാതകൾ നവീകരിക്കുന്നു; 377.8 കോടി രൂപ അനുവദിച്ചു
Sabarimala pilgrimage roads

ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചു. 10 Read more

ഇടുക്കിയിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം പാതിവഴിയിൽ; നിർമ്മാണം നിലച്ചു
stray dog sterilization

ഇടുക്കി ജില്ലയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ നിർമ്മാണം പാതിയിൽ മുടങ്ങി. ഒന്നേമുക്കാൽ കോടി Read more