തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഐ.ബി. ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. പത്തനംതിട്ട സ്വദേശിനിയായ മേഘയെ ചാക്കയിലെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഐ.ബിക്കും പേട്ട പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
മേഘയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. 13 മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലിയിൽ പ്രവേശിച്ച മേഘയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ബന്ധുക്കൾ അറിയിച്ചു.
ട്രെയിൻ തട്ടിയാണ് മേഘ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 24 വയസ്സായിരുന്നു മേഘയ്ക്ക്. ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും മേഘ ഇറങ്ങിയിരുന്നു. എന്നാൽ മരണകാരണം ഇതുവരെ വ്യക്തമല്ല. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Story Highlights: Family of deceased IB officer Megha in Thiruvananthapuram alleges mystery surrounding her death and demands a thorough investigation.