ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ പോര് മുറുകുന്നു; എൻ പ്രശാന്തും എ ജയതിലകും തമ്മിൽ പരസ്യ ആരോപണം

Anjana

IAS officers dispute Kerala

സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എൻ പ്രശാന്ത് ഐഎഎസ് രംഗത്തെത്തി. ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്‌/നോട്ടെഴുതാൻ വിസമ്മതിച്ച എത്രയോ സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ്‌ ഇടനാഴിയിൽ കേൾക്കാമെന്ന് പ്രശാന്ത് ആരോപിച്ചു. താൻ വിസിൽ ബ്ലോവർ ആണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്ന സർവ്വീസ്‌ ചട്ടം നിലനിൽക്കെ, ഭരണഘടനയുടെ അനുച്ഛേദം 19(1)(a) പ്രകാരം തനിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് പ്രശാന്ത് വാദിക്കുന്നു. ജയതിലകുമായി സന്ധിയാക്കാൻ ചിലർ നൽകുന്ന ഉപദേശം തള്ളിക്കളഞ്ഞ അദ്ദേഹം, ജയതിലക് നശിപ്പിച്ച ജീവിതങ്ങൾക്ക് നീതി നേടിക്കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിവിൽ സർവ്വീസിൽ വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പ്‌ ഉണ്ടെന്ന് പ്രശാന്ത് ആരോപിക്കുന്നു. ഇത് ലജ്ജാവഹമാണെന്നും, ഇത് ഒളിച്ചുവയ്ക്കേണ്ടതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, എൻ പ്രശാന്തിനെതിരെ മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് അനുമതി നൽകിയെന്ന ആരോപണത്തിന് പിന്നിൽ പ്രശാന്തും രമേശ് ചെന്നിത്തലയും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു.

Story Highlights: IAS officers N Prashant and A Jayathilak engage in public dispute, raising concerns about civil service integrity

Leave a Comment