ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് വിപണിയിലെത്തിച്ചു. 17.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഹ്യുണ്ടായുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണ് ക്രെറ്റ ഇവി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് ഈ എസ്യുവി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഐ-പെഡൽ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക് എസ് യുവി ഒരു പെഡൽ ഉപയോഗിച്ചും ഓടിക്കാൻ സാധിക്കും.
ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കർ സിസ്റ്റം ഉപയോഗിച്ച് മെച്ചപ്പെട്ട ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നു. വെഹിക്കിൾ ടു ലോഡ് (V2L) സാങ്കേതികവിദ്യയിലൂടെ വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങൾ പവർ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ ഇവി എസ്യുവിയുടെ ഇന്റേണൽ കംബസ്റ്റിയൻ എഞ്ചിൻ (ഐസിഇ) പതിപ്പ് പോലെ തന്നെയാണ് ഇലക്ട്രിക് പതിപ്പിന്റെയും രൂപം.
ഇലക്ട്രിക് എസ് യു വിക്ക് സജീവമായ എയർ ഫ്ലാപ്പുകൾ ഉണ്ട്, ഇത് എയർ ഫ്ലോ നിയന്ത്രിക്കുന്നതിനും എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനും വാഹന ഘടകങ്ങളെ തണുപ്പിക്കുന്നതിനും സഹായിക്കുന്നു. കുറഞ്ഞ റോളിംഗ് റെസിസ്റ്റൻസ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകളും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്: 51.4kWh, 42kWh.
51.4kWh ബാറ്ററി പാക്ക് ഓപ്ഷനിൽ ഒരൊറ്റ ഫുൾ ചാർജിൽ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്ക് ഓപ്ഷനിൽ ഒറ്റത്തവണ ചാർജ് ചെയ്താൽ 390 കിലോമീറ്ററും ഹ്യുണ്ടായ് ക്രെറ്റ ഇവി ഓടിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 11 കിലോവാട്ട് സ്മാർട്ട് കണക്ടഡ് വാൾ ബോക്സ് എസി ചാർജർ ഉപയോഗിക്കുമ്പോൾ 10-100 % ചാർജാകാൻ വേണ്ടത് വെറും നാല് മണിക്കൂറാണ്. നാല് വേരിയന്റുകളിലാണ് ക്രെറ്റ ഇവിയെ ഹ്യുണ്ടായ് അവതരിപ്പിക്കുന്നത്: എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സലൻസ്.
എട്ട് മോണോടോൺ, രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഉണ്ട്. ഹ്യുണ്ടായ് (എച്ച്എംഐഎൽ) മാനേജിംഗ് ഡയറക്ടർ ശ്രീ. അൻസൂ കിം പറഞ്ഞു, കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ദർശനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഹ്യുണ്ടായ് മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിലൂടെ പ്രതിഫലിപ്പിക്കുന്നുവെന്ന്.
ഇന്ത്യയിലെ ഹ്യുണ്ടായുടെ ആദ്യത്തെ തദ്ദേശീയ EV SUV ആണിത്. ഇലക്ട്രിക് മൊബിലിറ്റിയിൽ ഒരു ദശാബ്ദത്തിലേറെ ആഗോള വൈദഗ്ധ്യമുള്ള ഹ്യുണ്ടായ് മോട്ടോർ കമ്പനി EV നവീകരണത്തിൽ വിപ്ലവമുണ്ടാക്കി. അതേ നൂതനാശയങ്ങളും വൈദഗ്ധ്യവും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു, ഇത് നമ്മുടെ രാജ്യത്തിന്റെ EV ലാൻഡ്സ്കേപ്പ് മെച്ചപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘മനുഷ്യത്വത്തിനായുള്ള പുരോഗതി’ എന്ന ഹ്യുണ്ടായുടെ ദർശനത്തിനും ഇന്ത്യയെ നൂതന മൊബിലിറ്റി പരിഹാരങ്ങൾക്കുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ഹ്യുണ്ടായിയുടെ പ്രതിബദ്ധതയ്ക്കും ഹ്യുണ്ടായ് CRETA ഇലക്ട്രിക് ഒരു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Hyundai launches its third electric model, the Creta EV, in India at a starting price of ₹17.99 lakh.