മെലിസ ചുഴലിക്കാറ്റ് ജമൈക്കയിൽ കരതൊട്ടു; കനത്ത നാശനഷ്ടത്തിന് സാധ്യത

നിവ ലേഖകൻ

Hurricane Melissa

ജമൈക്ക◾: കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ മെലിസ കരതൊട്ടു. മണിക്കൂറിൽ 185 മൈൽ വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്. ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മെലിസയെന്ന് അമേരിക്ക ആസ്ഥാനമായുള്ള കാലാവസ്ഥ നിരീക്ഷണകേന്ദ്രം നാഷണൽ ഹരികേൽ സെന്റർ പറയുന്നു. ജമൈക്കയിൽ കനത്ത നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജമൈക്കയിലെ ന്യൂ ഹോപ്പിന് സമീപമാണ് മെലിസ കരതൊട്ടത്. ഇവിടെ 101 സെന്റിമീറ്റർ വരെ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, വടക്കൻ കരീബിയൻ പ്രദേശങ്ങളിൽ മെലിസ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്ന് വിലയിരുത്തലുണ്ട്. അപകടകാരിയായ കാറ്റും അതിതീവ്രമായ വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ മുന്നറിയിപ്പ് നൽകി.

മെലിസ ചുഴലിക്കാറ്റിൽ ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമൈക്കയിൽ മൂന്ന് പേരും, ഹെയ്തിയിൽ മൂന്ന് പേരും, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒരാളുമാണ് മരിച്ചത്. കാറ്റഗറി അഞ്ചിൽപ്പെടുന്ന മെലിസ കൊടുങ്കാറ്റ് ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് ആണെന്ന് നാഷണൽ ഹരികേൽ സെന്റർ വ്യക്തമാക്കിയിട്ടുണ്ട്.

  മെലിസ കൊടുങ്കാറ്റ് ജമൈക്കയിൽ കനത്ത നാശം വിതച്ചു

2005ൽ ലൂസിയാനയിൽ കനത്ത നാശനഷ്ടം ഉണ്ടാക്കിയ കത്രീന കൊടുങ്കാറ്റിന്റെ കേന്ദ്ര സമ്മർദ്ദം 902 മില്ലിബാറായിരുന്നു. 1980ൽ മണിക്കൂറിൽ 305 കിലോമീറ്റർ വേഗത്തിൽ വീശിയ അലൻ കൊടുങ്കാറ്റാണ് അറ്റ്ലാന്റിക്കിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി കണക്കാക്കപ്പെടുന്നത്.

story_highlight:Hurricane Melissa, one of the world’s largest cyclones, has made landfall in Jamaica, potentially causing widespread damage.

Related Posts
മെലിസ കൊടുങ്കാറ്റ് ജമൈക്കയിൽ കനത്ത നാശം വിതച്ചു
Hurricane Melissa Jamaica

മെലിസ കൊടുങ്കാറ്റ് ജമൈക്കയിൽ കനത്ത നാശം വിതച്ചു. തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ നിരവധി വീടുകൾക്കും Read more

മോൻത ചുഴലിക്കാറ്റ് തീരത്തേക്ക്; ആന്ധ്രയിലും ഒഡീഷയിലും അതീവ ജാഗ്രത
Cyclone Montha

മോൻത ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് തീരത്തേക്ക് അടുക്കുന്നു. ആന്ധ്ര, ഒഡീഷ, തമിഴ്നാട് തീരങ്ങളിൽ Read more

  മോൻത ചുഴലിക്കാറ്റ് തീരത്തേക്ക്; ആന്ധ്രയിലും ഒഡീഷയിലും അതീവ ജാഗ്രത
കേരളത്തിൽ യെല്ലോ അലേർട്ട്: ശക്തമായ മഴയ്ക്ക് സാധ്യത
Kerala Yellow Alert

കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദ സാധ്യത. Read more

കേരളത്തിൽ രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala heavy rain alert

കേരളത്തിൽ രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് Read more

കേരളത്തിൽ കനത്ത മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത
Kerala heavy rain alert

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ Read more

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala rainfall alert

കേരളത്തിൽ അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വയനാട്, Read more

  മോൻത ചുഴലിക്കാറ്റ് തീരത്തേക്ക്; ആന്ധ്രയിലും ഒഡീഷയിലും അതീവ ജാഗ്രത
കേരളത്തിൽ ഇടത്തരം മഴ തുടരുന്നു; ചക്രവാതച്ചുഴി രൂപീകരണത്തിന് സാധ്യത
Kerala rainfall cyclone formation

കേരളത്തിൽ ഇടത്തരം മഴ തുടരുമെന്ന് പ്രവചനം. മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. Read more