കട്ടപ്പനയിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം: പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രൂക്ഷ വിമർശനം

നിവ ലേഖകൻ

Human Rights Commission police assault student Kattappana

കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ രൂക്ഷ വിമർശനം ഉന്നയിച്ചു. എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ്പി റിപ്പോർട്ട് നൽകിയെന്ന് കമ്മീഷൻ കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ കൂട്ടാർ സ്വദേശി ആസിഫിനെ കട്ടപ്പന എസ്ഐ സുനേഖ് പി ജെയിംസും സിപിഒ മനു പി ജോസും കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് എസ്ഐയെ എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തിരുന്നു. അടുത്തമാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കട്ടപ്പന ഡിവൈഎസ്പിയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. എപ്രിൽ 25 നാണ് സസ്പെൻഷനിലേക്ക് നയിച്ച സംഭവം നടന്നത്.

ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ സിപിഒ മനു പി ജോസിന് പരുക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടുപേരും ആസിഫും ചേർന്ന് വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചുവെന്നു കാണിച്ച് പൊലീസ് മൂവർക്കുമെതിരെ കേസെടുത്തു. ഇത് കള്ളക്കേസാണെന്ന് കാണിച്ച് ആസിഫിന്റെ അമ്മ ഗവർണർക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

  വൈദ്യുതി, പാചകവാതക ചെലവുകൾക്ക് ഇളവ് പ്രഖ്യാപിച്ച് ട്വന്റി ട്വന്റി

ഈ പരാതിയിലെ അന്വേഷണമാണ് വഴിത്തിരിവായത്. കട്ടപ്പന ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ, രണ്ട് ബൈക്കുകളിലാണ് ആസിഫും കൂട്ടുകാരും എത്തിയതെന്നും, ആസിഫ് ഓടിച്ച ബൈക്ക് പൊലീസ് വാഹനത്തെ മറികടന്നു പോയെന്നും കണ്ടെത്തി. സംഭവസമയത്ത് ആസിഫ് സ്ഥലത്തില്ലായിരുന്നെന്നും പിന്നീട് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും, പൊലീസ് വാഹനത്തിലും സ്റ്റേഷനിലും വച്ച് മർദിച്ചതായും അമ്മയുടെ പരാതിയിൽ പറഞ്ഞിരുന്നു.

ഇതിനെ തുടർന്ന് എസ്ഐ സുനേഖിനെയും സിപിഒ മനു പി ജോസിനെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു.

Story Highlights: Human rights commission criticizes police for assaulting student in Kattappana, Idukki

Related Posts
കൽപറ്റ: പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച നിലയിൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kalpetta custodial death

കൽപറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ Read more

കെഎസ്യു പ്രവർത്തകർ വിദ്യാർത്ഥിയെ മർദ്ദിച്ച കേസ്: നാല് പേർ അറസ്റ്റിൽ
Student Assault

ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ കെഎസ്യു പ്രവർത്തകർ അറസ്റ്റിൽ. കോളേജ് Read more

സ്കൂളിലെ തർക്കം: പിടിഎ പ്രസിഡന്റും മക്കളും ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
student assault

തൊളിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡന്റും മക്കളും ചേർന്ന് പ്ലസ് Read more

  റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്
കോയമ്പത്തൂരിൽ സീനിയർ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം
Coimbatore student assault

കോയമ്പത്തൂരിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംഎ വിദ്യാർത്ഥിയായ ഹാദിക്കിനെ ജൂനിയർ വിദ്യാർത്ഥികൾ Read more

കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥിക്ക് മർദ്ദനം; നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
student assault

കോഴിക്കോട് പേരാമ്പ്രയിലെ എംഐഎം ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ Read more

വടക്കാഞ്ചേരിയിൽ വയോധികയെ ഉപേക്ഷിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Human Rights Commission

വടക്കാഞ്ചേരിയിൽ രോഗബാധിതയായ വയോധികയെ റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 68 Read more

പോലീസ് റെയ്ഡിൽ പിഞ്ചുകുഞ്ഞ് മരിച്ചു; രാജസ്ഥാനിൽ പ്രതിഷേധം ശക്തം
Rajasthan Police Brutality

രാജസ്ഥാനിൽ പോലീസ് റെയ്ഡിനിടെ 25 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കുഞ്ഞിനെ പോലീസ് Read more

കോൺവൊക്കേഷൻ ചടങ്ങിൽ തർക്കം; ജൂനിയർമാരെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
student assault

ബാവ്നഗർ ഗവൺമെന്റ് കോളേജിലെ കോൺവൊക്കേഷൻ ചടങ്ങിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ജൂനിയർ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച Read more

  ആശ്രിത നിയമന വ്യവസ്ഥകളിൽ സമഗ്രമായ മാറ്റം
കട്ടപ്പനയിൽ കാട്ടുതീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു
Kattappana Wildfire

കട്ടപ്പന വാഴവരയിൽ കാട്ടുതീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. കാഞ്ചിയാർ ലബ്ബക്കട സ്വദേശി Read more

മോദിയുടെ വാഹനവ്യൂഹ റിഹേഴ്സലിനിടെ സൈക്കിൾ ചവിട്ടിയ കുട്ടിയെ പൊലീസ് മർദ്ദിച്ചു
Surat Police Assault

സൂറത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹ റിഹേഴ്സലിനിടെ സൈക്കിൾ ചവിട്ടിയ 17കാരനെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചു. Read more

Leave a Comment