നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള വിസ്താര വിമാനം മനുഷ്യ ബോംബ് ഭീഷണിയെ തുടർന്ന് ഏകദേശം അരമണിക്കൂറോളം വൈകി. മഹാരാഷ്ട്ര സ്വദേശിയായ വിജയി മന്ദായൻ എന്നയാളാണ് വിമാനത്തിലേക്ക് കയറാൻ ഒരുങ്ങവെ താൻ മനുഷ്യ ബോംബാണെന്ന് പറഞ്ഞ് ഭീഷണി ഉയർത്തിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്നും കുറ്റവാളികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യോമയാന സുരക്ഷാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
അഞ്ചു ദിവസത്തിനിടെ 125 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇൻഡിഗോ, വിസ്താര, ആകാശ എയർ, എയർ ഇന്ത്യ എന്നീ അന്താരാഷ്ട്ര വിമാനങ്ങൾക്കുൾപ്പടെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്.
Story Highlights: Human bomb threat delays flight from Nedumbassery airport, raising concerns about aviation security