ആൻഡ്രോയിഡുമായി വഴിപിരിഞ്ഞ് വാവെയ്; സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റവുമായി മുന്നോട്ട്

Anjana

Huawei Harmony OS Next

ചൈനീസ് സ്മാർട്ഫോൺ നിർമാണ കമ്പനിയായ വാവെയ് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കമ്പനി സ്വന്തമായി വികസിപ്പിച്ച ‘ഹാർമണി ഒ എസ് നെക്സ്റ്റ്’ എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചതോടെയാണ് ഈ നീക്കം. നിലവിൽ കമ്പനിയുടെ ചില ഫോണുകളിലും ടാബ്ലെറ്റുകളിലും ഈ സിസ്റ്റത്തിന്റെ പബ്ലിക് ടെസ്റ്റിംഗ് നടന്നുവരികയാണെന്ന് വാവെയ് അധികൃതർ അറിയിച്ചു.

ഹാർമണി ഒ എസ് നെക്സ്റ്റ് ആൻഡ്രോയിഡ് ആപ്പുകളെ പിന്തുണയ്ക്കുന്നില്ല എന്നതിനാൽ, ഇനിമുതലുള്ള വാവെയ് ഫോണുകളിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ ലഭ്യമാകില്ല. എന്നാൽ, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി 15,000-ത്തോളം ആപ്ലിക്കേഷനുകളും മെറ്റ സർവീസുകളും വാവെയ് വികസിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ അവകാശവാദ പ്രകാരം, ഹാർമണി ഒ എസ് നെക്സ്റ്റിന് 110 മില്യൺ ലൈൻസ് ഓഫ് കോഡ് ഉണ്ട്, ഇത് മൊബൈലുകളുടെ പ്രകടനം 30% വരെ മെച്ചപ്പെടുത്തുകയും ബാറ്ററി ലൈഫ് ഒരു മണിക്കൂറോളം വർധിപ്പിക്കുകയും ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ ചൈനയ്ക്ക് പുറത്തേക്ക് ഹാർമണി നെക്സ്റ്റ് വിതരണം ചെയ്യാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. യുഎസിന്റെ ഉപരോധം കാരണം ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജക്ടിനെ മാത്രം ആശ്രയിച്ചിരുന്ന വാവെയ്ക്ക് ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു അഭിമാന പദ്ധതിയാണ്. സ്മാർട്ട്ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാത്രമല്ല, പേഴ്സണൽ കമ്പ്യൂട്ടറുകളിലും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കാനാണ് വാവെയ് ലക്ഷ്യമിടുന്നത്.

Story Highlights: Huawei develops own operating system ‘Harmony OS Next’, ending reliance on Android

Leave a Comment