ഹൃദ്യം പദ്ധതി: 8,000 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ

നിവ ലേഖകൻ

Hridyam Project

ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ഹൃദ്യം പദ്ധതി വഴി 8,000 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൃദ്രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നവജാത ശിശുക്കൾ മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഹൃദ്യം പദ്ധതിയിൽ ഇതുവരെ 24,222 കുട്ടികളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 15,686 പേരും ഒരു വയസ്സിന് താഴെയുള്ളവരാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രജിസ്റ്റർ ചെയ്തവരിൽ ശസ്ത്രക്രിയ ആവശ്യമായി വന്ന 8,000 കുട്ടികൾക്കാണ് ഇതിനകം ശസ്ത്രക്രിയ നടത്തിയത്. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കുന്നുണ്ട്. കുഞ്ഞുങ്ങളിലെ ഹൃദയ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പ് വലിയ ഇടപെടലുകൾ നടത്തുന്നുണ്ട്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടെയും ഗുണനിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 12 ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞു.

മൂന്ന് മെഡിക്കൽ കോളേജുകൾക്ക് ദേശീയ മുസ്കാൻ അംഗീകാരവും ലഭിച്ചിട്ടുണ്ട്. തുടർ ചികിത്സ ഉറപ്പാക്കുന്നതിനും നടപടികൾ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ്സൈറ്റ് വിപുലീകരിച്ചിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള കേസുകളിൽ 24 മണിക്കൂറിനുള്ളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി വെന്റിലേറ്റർ/ ഐ. സി.

  പുനലൂർ റെയിൽവേ സ്റ്റേഷനിൽ 13കാരിക്ക് പാമ്പുകടി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

യു. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളിൽ സമയബന്ധിതമായി ശസ്ത്രക്രിയ നടത്തിയാൽ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും. എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കാൻ വീടുകളിലെത്തിയും അങ്കണവാടികളിലും സ്കൂളുകളിലും സ്ക്രീനിങ് നടത്തുന്നുണ്ട്. ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എക്കോ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾ നടത്തും.

ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സ ഉറപ്പാക്കുന്നു. സർക്കാർ ആശുപത്രികളിലോ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു. എട്ട് സർക്കാർ, സ്വകാര്യ ആശുപത്രികളെ ഹൃദ്യം പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാത്രം മൂന്ന് വർഷം കൊണ്ട് 1000 ൽ അധികം കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ നൽകി. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഉൾപ്പെടെ സജ്ജമാക്കി വളരെ ചെലവേറിയ എക്മോ ചികിത്സയും സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയും ഉൾപ്പെടെ ആരംഭിച്ചിട്ടുണ്ട്.

  സ്കൂൾ പരിസരങ്ങളിൽ ലഹരിമരുന്ന് വിതരണം; യുവാവ് പിടിയിൽ

Story Highlights: Kerala’s Hridyam project provides heart surgery to 8,000 children with congenital heart disease.

Related Posts
ചർമ്മത്തിന്റെ നിറം മങ്ങുന്നോ? കരളിന്റെ ആരോഗ്യം ശ്രദ്ധിക്കുക
liver health

ചർമ്മത്തിന്റെ നിറം മങ്ങുന്നത് കരൾ രോഗത്തിന്റെ ലക്ഷണമാകാം. ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയും ഉറക്കമില്ലായ്മയും Read more

അമിത വിയർപ്പ്: ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമോ?
excessive sweating

ശരീരത്തിലെ അമിത വിയർപ്പ് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. രാത്രിയിലെ അമിത വിയർപ്പ് Read more

റാപ്പർ വേടന്റെ മാല പുലിപ്പല്ല്; വനം വകുപ്പ് കേസെടുത്തു
Vedan tiger tooth chain

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ മാല പുലിപ്പല്ല് കൊണ്ടുള്ളതാണെന്ന് കണ്ടെത്തി. തായ്ലൻഡിൽ Read more

മാങ്കുളത്ത് ട്രാവലർ അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്
Idukki traveler accident

മാങ്കുളം ആനക്കുളം പേമരം വളവിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ അപകടത്തിൽപ്പെട്ടു. മൂന്ന് കുട്ടികൾ Read more

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ തൃശ്ശൂർ പൂരത്തിന് എത്തില്ല
Thrissur Pooram

തൃശ്ശൂർ പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പങ്കെടുക്കില്ല. ജനത്തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനം. Read more

  തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ തൃശ്ശൂർ പൂരത്തിന് എത്തില്ല
തുഷാര വധക്കേസ്: ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവ്
dowry death

സ്ത്രീധന പീഡനത്തിനിരയായി പട്ടിണിക്കിട്ട് കൊല്ലപ്പെട്ട തുഷാരയുടെ കേസിൽ ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവിനും ജീവപര്യന്തം Read more

കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം ശക്തമാക്കി
KM Abraham investigation

കെ.എം. എബ്രഹാമിനെതിരായ അഴിമതി കേസിൽ സിബിഐ അന്വേഷണം ശക്തമാക്കി. 2003 മുതൽ 2015 Read more

അട്ടപ്പാടിയിൽ കാട്ടാനാക്രമണം: കാളിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
Attappadi Elephant Attack

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിയുടെ കുടുംബം ആരോപണവുമായി രംഗത്ത്. ആശുപത്രിയിൽ എത്തിക്കാൻ Read more

മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ്ഭവനും ബോംബ് ഭീഷണി
bomb threat

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും രാജ്ഭവനിലേക്കും ബോംബ് ഭീഷണി സന്ദേശം. പൊലീസ് കമ്മീഷണർക്ക് Read more

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 520 രൂപ കുറഞ്ഞു
Kerala Gold Price

കേരളത്തിൽ സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയായി. Read more

Leave a Comment