ക്യൂആർ കോഡ് തട്ടിപ്പിലൂടെ 52 ലക്ഷം രൂപ തട്ടിയ ആശുപത്രി കാഷ്യർ അറസ്റ്റിൽ

നിവ ലേഖകൻ

Updated on:

Hospital QR code fraud Tamil Nadu

തമിഴ്നാട് അണ്ണാനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന വൻ തട്ടിപ്പ് സംഭവത്തിൽ കാഷ്യറായ യുവതി പൊലീസ് പിടിയിലായി. തിരുവാരൂർ സ്വദേശിയും 24 വയസ്സുകാരിയുമായ എം. സൌമ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആശുപത്രിയിലെ ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് രോഗികൾക്ക് കാണിച്ചുകൊടുത്താണ് യുവതി തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുവതി 52 ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.

ബില്ലുകൾ പലതും രജിസ്റ്ററിൽ എഴുതാതിരുന്നതും തട്ടിപ്പിന് സഹായകമായി. 2022 ഫെബ്രുവരി മുതൽ 2023 മെയ് വരെയാണ് യുവതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2021 നവംബറിലാണ് യുവതി ഈ ആശുപത്രിയിൽ ജോലിക്ക് കയറിയത്.

— /wp:paragraph –> യുവതിയുടെ ചില പ്രവൃത്തികളിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഇൻ്റേണൽ ഓഡിറ്റ് നടത്തി. ഒരു മാസത്തെ രേഖകൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൃത്രിമം പുറത്തായത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകുകയും യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്

Story Highlights: Woman cashier arrested for embezzling Rs 52 lakh from hospital using fake QR code in Tamil Nadu

Related Posts
ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും
VinFast India plant

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി Read more

ഈറോഡിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; 10 പവൻ സ്വർണം കവർന്നു
Erode couple murder

ഈറോഡിൽ രാമസ്വാമി (75), ഭാര്യ ഭാക്കിയമ്മാൾ (65) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. Read more

  ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും
ലോകത്തിലെ ആദ്യ സൈബർ കുറ്റകൃത്യം: ഷാരി മില്ലർ കേസ്
Shari Miller Case

1999-ൽ അമേരിക്കയിൽ നടന്ന ഷാരി മില്ലർ കേസാണ് ലോകത്തിലെ ആദ്യ സൈബർ കുറ്റകൃത്യം. Read more

ശിവകാശിയിൽ പടക്കശാല സ്ഫോടനം: മൂന്ന് സ്ത്രീ തൊഴിലാളികൾ മരിച്ചു
Sivakasi firecracker explosion

ശിവകാശിയിലെ സ്റ്റാൻഡേർഡ് ഫയർവർക്ക്സ് എന്ന പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് സ്ത്രീ Read more

സുപ്രീംകോടതി വിമർശനം: സെന്തിൽ ബാലാജി രാജിവയ്ക്കുമോ?
Senthil Balaji resignation

സുപ്രീം കോടതിയുടെ വിമർശനത്തെ തുടർന്ന് തമിഴ്നാട് വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജി Read more

സൈമൺസ് ഗെയിംസ റിന്യൂവബിൾ എനർജി എൽടിഡിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്
investment fraud

കാറ്റാടിയന്ത്ര ടർബൈൻ നിർമ്മാണ കമ്പനിയായ സൈമൺസ് ഗെയിംസ റിന്യൂവബിൾ എനർജി എൽടിഡിയുടെ പേരിൽ Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
മന്ത്രിസ്ഥാനം ഒഴിയണം, അല്ലെങ്കിൽ ജാമ്യം റദ്ദാക്കും: സെന്തിൽ ബാലാജിയോട് സുപ്രിംകോടതി
Senthil Balaji bail

അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം വീണ്ടും മന്ത്രിയായതിനെതിരെ സുപ്രിംകോടതി സെന്തിൽ ബാലാജിയെ വിമർശിച്ചു. Read more

തമിഴ്നാട് ഗവർണർ വി.സി.മാരുടെ യോഗം വിളിച്ചു; ഉപരാഷ്ട്രപതി മുഖ്യാതിഥി
Tamil Nadu Governor VCs meeting

തമിഴ്നാട്ടിലെ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ഗവർണർ ആർ.എൻ. രവി വിളിച്ചു കൂട്ടി. Read more

പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവ്
Rape conviction Tamil Nadu

പന്ത്രണ്ടാം വയസ്സിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് പത്ത് വർഷത്തിന് ശേഷം നീതി. പ്രതിക്ക് ജീവപര്യന്തം Read more

വിജയ്ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മുസ്ലിം നേതാവ്
fatwa against Vijay

സിനിമകളിലെ മുസ്ലിം വിരുദ്ധ ചിത്രീകരണത്തിന് വിജയ്ക്കെതിരെ ഫത്വ. ഓൾ ഇന്ത്യാ മുസ്ലിം ജമാഅത്ത് Read more

Leave a Comment