തൽക്കാലം ഹണിയില്ല, റോസ് നൽകി ബോബി ചെമ്മണ്ണൂർ. പുത്തൻ ലുക്കിൽ ബോബി ചെമ്മണ്ണൂരിൽ എത്തിയ ഹണിയെ സ്വീകരിച്ച് ബോചെ.

നിവ ലേഖകൻ

Updated on:

Honey Rose Malayalam Actress

Honey Rose Malayalam Actress | ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. പിന്നീട് മലയാളത്തിനു പുറമെ തമിഴിലും കന്നടയിലും തെലുങ്കിലുമായി നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളികളുടെ പ്രിയനടിയായി മാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ലെങ്കിലും, ഉദ്ഘാടന വേദികളിൽ നിറഞ്ഞു നിൽക്കുകയാണ് താരം. പൊതുപരിപാടികളിൽ എത്തുന്ന ഹണി റോസിൻ്റെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. നിരവധി ഉദ്ഘാടന വേദികളിൽ താരമായ ഹണിയെ ഇനാഗ്രേഷൻ സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയയിലൂടെ വിശേഷിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം പങ്കുവയ്ക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ടെങ്കിലും, ചിലപ്പോൾ നിരവധി വിമർശനങ്ങൾക്കും വഴി ഒരുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹണി റോസിൻ്റെ ഒരു വീഡിയോയാണ്. ആലക്കോട് ബോബി ചെമ്മണ്ണൂരിൻ്റെ അതിഥിയായി എത്തിയ ഹണിറോസിനെയാണ് വീഡിയോയിൽ കാണുന്നത്. കാവി നിറത്തിലുള്ള കാവി ഷർട്ടും കാവി പാൻറുമാണ് താരം അണിഞ്ഞിരുന്നത്.

ഹണിയെ സ്വീകരിക്കുമ്പോൾ ബോചെ എൻ്റെ കൈയിൽ ഹണിയില്ലെന്നും റോസാപ്പൂ തരാമെന്ന് പറഞ്ഞ് റോസാപ്പൂ നൽകിയാണ് താരത്തെ സ്വീകരിച്ചത്. അവിടെ നിന്നും ബോചെ ഹണി റോസിനെ കാണുമ്പോൾ സുന്ദരിയായ പുരാണ കഥാപാത്രമായ കുന്തിദേവിയെയാണ് ഓർമ്മ വരുന്നതെന്ന് പറയുകയുണ്ടായി. പരിപാടിയുടെ ഭാഗമായി ഹണിറോസ് ബോബി ചെമ്മണ്ണൂരിൻ്റെ ജ്വല്ലറിയും സന്ദർശിക്കുകയുണ്ടായി.

  എമ്പുരാൻ വിവാദം: പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാർ

ജ്വല്ലറിയിൽ നിന്നും താരം ഒരു നെക്ലേസ് അണിയുകയും, അതിൻ്റെ ഭംഗി ആസ്വദിക്കുമ്പോൾ, ബോചെ ഹണി റോസിനെ ഒന്നു കറക്കുകയും ‘നേരെ നിന്നാൽ മാലയുടെ മുൻഭാഗമേ കാണുവെന്നും, മാലയുടെ പിൻഭാഗം കാണണമെങ്കിൽ കറക്കണമെന്ന് പറഞ്ഞാണ് കറക്കിയത്.’ ശേഷം താരം ബോചെയെയും ജ്വല്ലറിയെയും കുറിച്ച് കുറച്ച് കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ബോചെയുടെ ലോകമെമ്പാടുമറിയുന്ന ബിസിനസ് സാമ്രാജ്യത്തെക്കുറിച്ചും, നല്ലൊരു മനുഷ്യസ്നേഹിയായ ബോചെയെക്കുറിച്ചും താരം പറയുകയുണ്ടായി. വയനാട് ദുരന്തത്തിൽ 100 വീടുകൾ പണിയാനുള്ള ഭൂമി ബോചെ നൽകുമെന്ന് പറഞ്ഞത് താരം പ്രത്യേകം എടുത്തു പറയുകയുണ്ടായി.


താരം പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോയതിനു ശേഷമുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഹണിറോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ‘കൽ ഹോനാ ഹോ ‘ എന്ന ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ മരത്തിനു സമീപത്തു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത താരത്തെയാണ് ഫോട്ടോ ഷൂട്ട് വീഡിയോയിൽ കാണുന്നത്. താരത്തിൻ്റെ ആരാധകർ ഹണിയുടെ പുതിയ ലുക്കിനെ പ്രശംസിച്ച് എത്തുകയുണ്ടായി.

‘ആരുനീഭദ്രയോ താപസ കന്യകയോ’ എന്നാണ് ഒരാൾ കമൻറുമായി വന്നത്. ഹണിയുടേതായി പ്രദർശനത്തിനെത്താൻ പോകുന്ന ചിത്രം ‘റേച്ചൽ’ ആണ്. ഓണം റിലീസായാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൻ്റെ വിശേഷങ്ങളും താരം കഴിഞ്ഞ ദിവസം മൈജിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ പറയുകയുണ്ടായി. താരത്തിൻ്റെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് റേച്ചലിൽ ഉള്ളത്. Honey Rose Malayalam Actress ഇറച്ചിവെട്ടുകാരിയായ ഹണിറോസിനെ ഓണചിത്രത്തിലൂടെ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

  എമ്പുരാൻ ആദ്യ പകുതി കണ്ട് ആവേശത്തിൽ ആരാധകർ; മാസ് ഡയലോഗുകളും ലാലേട്ടന്റെ ഇൻട്രോയും വേറിട്ട ലെവലിൽ
Related Posts
സൈബർ ആക്രമണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി ഹണി റോസ്
Honey Rose

വസ്ത്രധാരണത്തിന്റെ പേരിൽ തുടർച്ചയായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്ന് നടി ഹണി Read more

ഹണി റോസ്-രാഹുൽ ഈശ്വർ വിവാദം: കേസ്, കോടതി, പ്രതികരണങ്ങൾ
Honey Rose

ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തു. കോടതിയിൽ പൊലീസിന്റെ നിലപാട് വിവാദമായി. Read more

ബോബി ചെമ്മണ്ണൂർ കേസ്: ജയിൽ ഉദ്യോഗസ്ഥർ സസ്പെൻഷനിൽ
Boby Chemmanur

ബോബി ചെമ്മണ്ണൂരിന് ജയിലിൽ അനധികൃത സഹായം നൽകിയെന്ന കണ്ടെത്തലിനെത്തുടർന്ന് രണ്ട് ജയിൽ ഉദ്യോഗസ്ഥരെ Read more

ഹണി റോസ് പരാതി: ബോബി ചെമ്മണൂരിനെതിരെ പുതിയ വകുപ്പ്
Boby Chemmannur

ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പിന്തുടർന്ന് ശല്യം ചെയ്തതിന് പുതിയ വകുപ്പ് Read more

ബോബി ചെമ്മണ്ണൂർ കേസ്: ജയിൽ ഡിഐജിക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ
Boby Chemmanur

ജയിൽ ചട്ടങ്ങൾ ലംഘിച്ച് ബോബി ചെമ്മണ്ണൂരിനെ കാണാൻ മധ്യമേഖല ജയിൽ ഡിഐജി പി. Read more

ബോബി ചെമ്മണ്ണൂർ വിവാദം: ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടി ശുപാർശ
Boby Chemmanur

കാക്കനാട് ജയിലിൽ ബോബി ചെമ്മണ്ണൂരിന് അനധികൃത ആനുകൂല്യങ്ങൾ നൽകിയതിൽ മധ്യമേഖല ജയിൽ ഡിഐജിക്കും Read more

  എമ്പുരാൻ 50 കോടി ഓപ്പണിംഗ് നേട്ടം കൈവരിച്ചു
ഹണി റോസ് വിവാദം: രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസ്
Rahul Easwar

ഹണി റോസിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഈശ്വറിനെതിരെ സംസ്ഥാന യുവജന കമ്മീഷൻ Read more

ഹണി റോസ് കേസ്: ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ; ഹൈക്കോടതി വിമർശനം
Bobby Chemmannur

നടി ഹണി റോസിന്റെ പരാതിയിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിന് ബോബി Read more

ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി
Boby Chemmanur

നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. ജാമ്യം Read more

ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ്
Bobby Chemmannur

ഹണി റോസ് പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചിട്ടും ജയിൽ വിടാൻ Read more