കോഴിക്കോട് എലത്തൂരില് ഹിന്ദുസ്ഥാന് പെട്രോളിയത്തിന്റെ ഇന്ധന ചോര്ച്ച സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കി. വൈകീട്ട് നാലുമണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്. പ്രദേശത്തെ ഓടകളില് ഇന്ധനം പരന്നൊഴുകുന്നത് കണ്ടതോടെയാണ് ജനങ്ങള് അധികൃതരെ വിവരമറിയിച്ചത്.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 600 ലിറ്റര് ഡീസലാണ് ചോര്ന്നത്. ഇന്ധനം ഒഴുകിപ്പരന്നയിടത്തുനിന്ന് അധികൃതര് അടിയന്തരമായി എടുത്തുമാറ്റുന്ന പ്രവര്ത്തനങ്ങള് നടത്തി വരികയാണ്. നാട്ടുകാരും ബാരലുകളില് ഇന്ധനം ശേഖരിക്കുന്നുണ്ട്. എന്നാല് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫയര് ഫോഴ്സ് അറിയിച്ചു.
പ്രശ്നം പൂര്ണതോതില് പരിഹരിക്കാന് സമയമെടുക്കുമെന്ന് ഹിന്ദുസ്ഥാന് പെട്രോളിയം അധികൃതര് പ്രതികരിച്ചു. എന്നാല് ഇന്ധനം ചോര്ന്ന് ജലാശയത്തിലെത്തിയതിനെ തുടര്ന്ന് മീനുകള് ഉള്പ്പെടെ ചാകുന്നുണ്ടെന്ന് നാട്ടുകാര് ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തില് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഹിന്ദുസ്ഥാന് പെട്രോളിയത്തിലേക്ക് മാര്ച്ച് നടത്തി. മുന്പും സമാനമായ സംഭവങ്ങള് ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര് ചൂണ്ടിക്കാട്ടി. ഫയര് ഫോഴ്സും പൊലീസുമെത്തി സ്ഥിതിഗതികള് വിലയിരുത്തി വരികയാണ്.
Story Highlights: Hindustan Petroleum’s fuel spill in Elathur, Kozhikode causes concern among locals and environmental impact.