അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ എസ്‌ഐയ്ക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചു

Anjana

Kerala High Court punishes SI

ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ്‌ഐ റിനീഷിനെ ഹൈക്കോടതി ശിക്ഷിച്ചു. ജസ്റ്റിസ് ദേവരാമചന്ദ്രൻ രണ്ടു മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാൽ എസ് ഐ തൽക്കാലം ജയിലിൽ പോകേണ്ടി വരില്ല. ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് കോടതി നിർദ്ദേശം നൽകി.

സംഭവത്തിൽ നേരത്തെ എസ്‌ഐ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന് മുമ്പാകെയായിരുന്നു മാപ്പ് പറഞ്ഞത്. ഇത് കോടതി അംഗീകരിച്ചിരുന്നു. അഭിഭാഷകനായ അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്‌ഐ റിനീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ കോടതി ഇടപ്പെട്ടത്. ജനങ്ങളോട് മോശമായി പെരുമാറരുെതന്ന് വ്യക്തമാക്കി കോടതി നിർദേശപ്രകാരം പുറത്തിറക്കിയ മാർഗരേഖയ്ക്ക് വിരുദ്ധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്നു വ്യക്തമാക്കി ഇയാൾക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു.

Story Highlights: High Court punishes SI for misbehaving with advocate in Alathur police station

Leave a Comment