Headlines

Kerala News

തൃക്കാക്കര നഗസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണമൊരുക്കണം : ഹൈക്കോടതി.

തൃക്കാക്കര നഗസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണം

തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. അജിതാ തങ്കപ്പൻ സമർപ്പിച്ച ഹർജിയെ തുടർന്നാണ് നടപടി. ഔദ്യോഗിക കൃത്യനിർവഹണത്തിനു ആവശ്യമായ സംരക്ഷണമുറപ്പാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയൊന്നും തന്നെയില്ലെന്ന് സർക്കാർ അറിയിച്ചു. ഹർജിയിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ കോടതിയെ ബന്ധപ്പെട്ടത്. മാത്രമല്ല പ്രതിപക്ഷ കൗൺസിലർമാർ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും നഗരസഭാധ്യക്ഷയുടെ ഹർജിയിൽ വ്യക്തമാക്കുന്നു. നഗരസഭയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന ഹൈക്കോടതിയുടെ നടപടി പോലീസ് പാലിക്കുന്നില്ലെന്നും ഹർജിക്കാരി ഉന്നയിക്കുന്നു.

Stoty highlight : High court orders police protection for Thrikkakara Municipal Chairperson.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts