സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വഴിയൊരുങ്ങി

നിവ ലേഖകൻ

Hema Committee Report, Malayalam Film Industry, Women's Issues

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വഴിയൊരുങ്ങി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി തളളി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. വിവരാവകാശ കമ്മീഷൻ സ്വീകരിച്ച നിലപാടാണ് കോടതി അംഗീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിയമസഭയിൽ ജനപ്രതിനിധികൾക്ക് ലഭ്യമായ വിവരം സാധാരണ പൗരനും അറിയാൻ അവകാശമുണ്ടെന്നാണ് കമ്മീഷന്റെ വാദം. റിപ്പോർട്ടിന്റെ 82 പേജുകൾ ഒഴിവാകും. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് റിപ്പോർട്ടിലുളളത്. വനിതാ കമ്മീഷനും ഡബ്ല്യുസിസിയും കേസിൽ കക്ഷി ചേർന്നിരുന്നു.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സഹായകമാകുമെന്ന് വനിതാ കമ്മീഷൻ വാദിച്ചു. 5 മാധ്യമപ്രവർത്തകരാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഒരാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ട് പുറത്തുവിടുക. വിശദമായി വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.

സിനിമ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാൻ സർക്കാരിനൊരു മാർഗ്ഗരേഖയാണ് റിപ്പോർട്ടെന്ന് വനിതാ കമ്മീഷൻ വാദിച്ചു. റിപ്പോർട്ടിന്റെ സംഗ്രഹ ഭാഗവും ശുപാർശയും പുറത്തുവിടണമെന്നാണ് കമ്മീഷന്റെ ആവശ്യം. ഹേമ കമ്മിഷൻ റിപ്പോർട്ട് 2019ലാണ് സർക്കാരിന് കൈമാറിയത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഉൾപ്പെടെ ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു.

  ആര്യനാട് പഞ്ചായത്ത് അംഗം ശ്രീജയുടെ ആത്മഹത്യ: പഞ്ചായത്ത് പ്രസിഡന്റ് അടക്കം നാല് പേർക്കെതിരെ കേസ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017ൽ ജസ്റ്റിസ് ഹേമ അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചത് ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിഷനാണ്.

Story Highlights: High Court dismisses plea seeking not to reveal Hema Committee report on issues faced by women in Malayalam film industry. Image Credit: twentyfournews

Related Posts
ഷാഫി പറമ്പിലിനെ പരസ്യമായി തടയേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ
Shafi Parambil

ഷാഫി പറമ്പിലിനെ പരസ്യമായി തടയേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു Read more

  വാഴൂർ സോമന്റെ സംസ്കാരം ഇന്ന്: പൊതുദർശനം വണ്ടിപ്പെരിയാർ ടൗൺഹാളിൽ
ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
Hemachandran murder case

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഡിഎൻഎ പരിശോധനയിൽ മരണം Read more

ഭൂപതിവ് നിയമ ഭേദഗതി മലയോര ജനതയ്ക്ക് ആശ്വാസകരമെന്ന് മുഖ്യമന്ത്രി
Kerala land amendment

ഭൂപതിവ് നിയമ ഭേദഗതി മലയോര ജനതയ്ക്ക് ഏറെ ആശ്വാസകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. Read more

ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം; പട്ടയഭൂമി ക്രമീകരണം എളുപ്പമാകും
Kerala land law amendment

ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇതിലൂടെ പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് Read more

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും
Pinarayi Vijayan press meet

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. രണ്ട് Read more

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും
fake ID card case

ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ Read more

  പട്ടാമ്പി കെ.എസ്.യു, എം.എസ്.എഫ് അക്രമം ആസൂത്രിതമെന്ന് തെളിഞ്ഞു
ഓണാഘോഷ വിവാദം: അധ്യാപികയ്ക്കെതിരെ കേസ്
Onam celebration controversy

ഓണാഘോഷവുമായി ബന്ധപ്പെട്ട് അധ്യാപിക നടത്തിയ വർഗീയ പരാമർശം വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം Read more

സെക്രട്ടറിയേറ്റ് പടിക്കലെ ആശാ വർക്കേഴ്സ് സമരം 200-ാം ദിവസത്തിലേക്ക്
ASHA workers strike

സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കേഴ്സ് നടത്തുന്ന സമരം 200 ദിവസം പിന്നിടുന്നു. ഉന്നയിച്ച Read more

ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്; മരണത്തിൽ ദുരൂഹതയാരോപിച്ച് പരാതി
Sreeja death case

ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന് നടക്കും. ശ്രീജയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് Read more

ഓണാഘോഷത്തിൽ മുസ്ലീം വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടെന്ന് അധ്യാപിക; വിദ്വേഷ സന്ദേശം വിവാദത്തിൽ
Onam celebration controversy

തൃശ്ശൂർ പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപികയുടെ വിദ്വേഷ സന്ദേശം വിവാദത്തിൽ. Read more

Leave a Comment