തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നം: ഹൈക്കോടതിയുടെ കടുത്ത വിമർശനം

Anjana

Thiruvananthapuram waste management

തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു. നഗരത്തിന്റെ എല്ലായിടത്തും മാലിന്യം നിറഞ്ഞിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. തലസ്ഥാന നഗരത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും ഇത്തരത്തിലല്ല ആയിരിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഇതിന് മറുപടിയായി, ആഗസ്റ്റ് അവസാനത്തോടെ ആമയിഴഞ്ചാൻ തോട് പൂർണ്ണമായും വൃത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇറിഗേഷൻ ഡിപ്പാർട്മെന്റ് ഇതിനായി ഒരു പദ്ധതി തയ്യാറാക്കിവരികയാണെന്നും സർക്കാർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാലിന്യനിർമാർജനത്തിന് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കാൻ കോടതി നിർദേശിച്ചു. ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റെയിൽവേയുടെ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ യന്ത്രസഹായം ആവശ്യമാണെന്നും, ഇക്കാര്യം റെയിൽവേയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കൊച്ചി കോർപ്പറേഷൻ മേഖലയിലെ റോഡുകളിലെ മാലിന്യം നീക്കാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു.