പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി; ദമ്പതികൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനം

നിവ ലേഖകൻ

Panthirankav domestic violence case

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് കോടതി വ്യക്തമാക്കി. ഉഭയസമ്മതപ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നും ഒത്തുതീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. യുവതിയും രാഹുലിനെതിരെ പരാതിയില്ലെന്നും രാഹുൽ മർദിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്.

പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് കോടതി പരിഗണിക്കുന്നതിനിടയിൽ യുവതി മൊഴിമാറ്റി. രാഹുൽ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് പരാതി നൽകിയത് എന്നും യുവതി കോടതിയെ അറിയിച്ചു.

ഭാര്യയുമായി മറ്റു പ്രശ്നങ്ങളില്ലെന്നും ഒരുമിച്ച് ജീവിക്കണമെന്നും രാഹുലും കോടതിയിൽ സത്യവാങ്മൂലം നൽകി. കോടതി നിർദേശ പ്രകാരം നടത്തിയ കൗൺസിലിങ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കേസ് റദ്ദ് ചെയ്തുള്ള ഹൈക്കോടതി ഉത്തരവ്. യുവതിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തിയ കേസാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് റദ്ദ് ചെയ്തത് എന്നതും ശ്രദ്ധേയം.

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്

Story Highlights: High Court cancels Panthirankav domestic violence case after couple’s reconciliation

Related Posts
താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി
VC appointment Kerala

കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി സർക്കാരിന് Read more

ലഹരിക്ക് അടിമയായ ഭർത്താവിന്റെ ക്രൂര മർദ്ദനം; യുവതിയും മകളും ആശുപത്രിയിൽ
domestic violence case

കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്ക് അടിമയായ ഭർത്താവിന്റെ മർദനത്തിൽ യുവതിക്കും മകൾക്കും പരിക്ക്. നൗഷാദ് Read more

  രോഹിത് വെള്ളക്കുപ്പായം അഴിച്ചു; അകലുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ‘സമാനതകളില്ലാത്ത ആക്രമണ ബാറ്റിംഗ് മുഖം’
ആറാട്ടണ്ണന് ജാമ്യം
Aarattu Annan bail

സ്ത്രീത്വത്തെ അപമാനിച്ച കേസില് വ്ളോഗര് ആറാട്ടണ്ണന് എന്ന സന്തോഷ് വര്ക്കിക്ക് ഹൈക്കോടതി ജാമ്യം Read more

പാലിയേക്കര ടോൾ പിരിവ്: ഹൈക്കോടതി ഇടപെടൽ
Paliyekkara toll collection

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവിന് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തി. വാഹനങ്ങൾ പത്ത് Read more

കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ വർധനവ്
domestic violence kuwait

കുവൈത്തിൽ 2020 മുതൽ 2025 മാർച്ച് 31 വരെ 9,107 ഗാർഹിക പീഡന Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
IB officer death

ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala High Court bomb threat

ഹൈക്കോടതിയിൽ ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി. മദ്രാസ് ടൈഗേഴ്സ് എന്ന പേരിലാണ് Read more

ആശാ വർക്കേഴ്സ് സമരം: ഹൈക്കോടതി ഇടപെടുന്നില്ല
Asha workers strike

ആശാ വർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി ഇടപെടുന്നില്ല. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് Read more

സിഎംആർഎൽ മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്
CMRL monthly payment case

സിഎംആർഎൽ - എക്സാലോജിക് മാസപ്പടി ഇടപാട് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ Read more

സിഎംആർഎൽ മാസപ്പടി കേസ്: എസ്എഫ്ഐഒ റിപ്പോർട്ടിലെ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ
CMRL Case

സിഎംആർഎൽ - എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ എസ്എഫ്ഐഒ റിപ്പോർട്ടിലെ നടപടികൾക്ക് Read more

Leave a Comment