കോൺഗ്രസിലെ വാർത്താ ചോർച്ച: അന്വേഷണത്തിന് ഹൈക്കമാൻഡ് നിർദേശം

Anjana

Congress information leak investigation

സംസ്ഥാന കോൺഗ്രസിലെ തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു. പാർട്ടിയിലെ രഹസ്യങ്ങളും ഇല്ലാത്ത കാര്യങ്ങളും മാധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നത് അനാവശ്യ പ്രവണതയാണെന്ന് ഹൈക്കമാൻഡ് വിമർശിച്ചു. വാർത്തകൾ ചോർത്തി നൽകുന്നത് ആരാണെന്ന് കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന കെപിസിസി യോഗത്തിലെ വിവരങ്ങൾ പുറത്തുപോയതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെപിസിസിയുടെയും ഡിസിസിയുടെയും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കില്ലെന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയിരുന്നു. വാർത്തചോർത്തി നൽകുന്നവരെ കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് അന്വേഷണ നിർദേശം നൽകിയത്. അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിലെ അച്ചടക്കം നശിപ്പിക്കുന്ന പ്രവർത്തിയാണിതെന്ന് ഹൈക്കമാൻഡ് നിരീക്ഷിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.