ഹിസ്ബുല്ല റോക്കറ്റാക്രമണം: ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടു, അഞ്ചുപേർക്ക് പരിക്ക്

Anjana

Hezbollah rocket attack Israel

ഇസ്രായേലിനു നേരെ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ അതിർത്തി പട്ടണമായ കിര്യത് ശമോനയിലാണ് ദമ്പതികളായ റിവിറ്റൽ യെഹൂദ് (45), ദ്വിർ ഷർവിത് (43) എന്നിവർ കൊല്ലപ്പെട്ടത്. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് തുറമുഖ നഗരമായ ഹൈഫയിലടക്കം ഹിസ്ബുല്ല റോക്കറ്റ് വർഷിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്.

ബുധനാഴ്ച ഉച്ചക്ക് ശേഷം നടന്ന ആക്രമണത്തിൽ കിര്യത് ഷിമോന പ്രദേശത്തേക്ക് മാത്രം ഹിസ്ബുല്ല 20 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ഹൈഫയിലേക്ക് 40 റോക്കറ്റുകളെങ്കിലും അയച്ചതായും ഗലീലിയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും റോക്കറ്റാക്രമണം നടന്നതായും സൈന്യം അറിയിച്ചു. ആക്രമണത്തെ തുടർന്ന് പലയിടങ്ങളിലും ദീർഘനേരം വൈദ്യുതി തടസം നേരിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞയാഴ്ച ഹിസ്ബുല്ല ആക്രമണത്തിൽ മുതിർന്ന ഇസ്രായേലി സൈനികോദ്യോഗസ്ഥൻ കൊല്ല​പ്പെട്ടിരുന്നു. സെപ്റ്റംബർ 23ന് ലബനാന് ​നേരെ ഇസ്രായേൽ ആക്രമണം ആരംഭിച്ചശേഷം ഹിസ്ബുല്ല 3,000 റോക്കറ്റുകൾ വിക്ഷേപിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹിസ്ബുല്ല ആക്രമണം ഭയന്ന് ഇത് വരെ 60,000 ഇസ്രായേലി പൗരന്മാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ ഇസ്രായേൽ-ലബനാൻ അതിർത്തിയിലെ സംഘർഷം വർധിപ്പിക്കുന്നതായി കാണാം.

Story Highlights: Hezbollah rocket attack on Israel kills 2, injures 5 in retaliation for Gaza and Lebanon strikes

Leave a Comment