കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ ആളപായമുണ്ടായില്ല. വ്യോമസേനയുടെ MI 17 ഹെലികോപ്റ്റർ ഉപയോഗിച്ച് തകരാറിലായ ഹെലികോപ്റ്റർ എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹെലികോപ്റ്റർ ഉയർത്തുന്നസമയത്ത് റോപ്പ് പൊട്ടിയതാണ് MI-17 ന്റെ ബാലൻസ് നഷ്ടപ്പെടാൻ കാരണമായത്. എന്നാൽ ഒഴിഞ്ഞ സ്ഥലത്തേക്ക് ലാൻഡിംഗ് നടത്തിയതിനാൽ വലിയ അപകടം ഒഴിവായതായി അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. കേദാർനാഥ് ഹെലിപാഡിന് സമീപം ഇറങ്ങിയ ഹെലികോപ്റ്റർ അറ്റകുറ്റപ്പണികൾക്കായി ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.
അതേസമയം, നേരത്തെ പൂനെയിൽ ഒരു സ്വകാര്യ ഹെലികോപ്റ്റർ തകർന്ന് വീണിരുന്നു. മുംബൈ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ പൂനെ ജില്ലയിലെ പോഡ് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. എഡബ്ല്യു 139 മോഡലായ ഹെലികോപ്റ്ററിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
Story Highlights: Helicopter crashes during airlift operation by MI-17 chopper in Kedarnath, no casualties reported