
സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാസര്കോട്, കണ്ണൂര്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ 6 ജില്ലകളില് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കേരള, ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മലയോര മേഖലകളിൽ താമസിക്കുന്ന പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശം പാലിക്കണം.
കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും തൽക്കാലം അണക്കെട്ട് തുറക്കേണ്ടതില്ലെന്നാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം.
നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയരുകയാണെങ്കിൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും.നിലവിലെ ജലനിരപ്പ് 2389. 78 അടിക്കു മുകളിലാണ്.
Story highlight : Heavy rains will continue for two more days in the state,Orange alert in 6 districts today.