വയനാട് കോഴിക്കോട് പാതയില് കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം പൊങ്ങുകയും ഗതാഗതതടസ്സം സൃഷ്ടിക്കുകയും ചെയ്തു.
കോഴിക്കോട് മുക്കത്ത് കടകളില് വെള്ളം കയറുകയും സാധനങ്ങള് നശിക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ ആദ്യമായാണ് കടകളിൽ വെള്ളം കയറുന്നതെന്നും ഇതുവഴി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായും വ്യാപാരികൾ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി.
വയനാട്ടിൽ കനത്ത മഴ തുടരുകയാണ്.ഇന്നലെ വൈകുന്നേരത്തോടെ കാസര്കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപത്തായി വനത്തിൽ ഉരുൾപ്പൊട്ടൽ ഉണ്ടായി.
റോഡിന് ഇരുവശത്തുമുള്ള സ്ലാബുകൾ തകരുകയും മണ്ണിടിഞ്ഞ് ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
Story highlight : Heavy rain in Kozhikode and Wayanad,landslide in Kasaragod.