കേരളത്തിൽ വീണ്ടും കനത്ത മഴക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ അപകടസാധ്യതകൾ കണക്കിലെടുത്ത് അപകടമേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.
പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് നിലവിലുള്ളത്. ഓഗസ്റ്റ് 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേർട്ടുണ്ട്. നാലു ജില്ലകളിലായി ഓഗസ്റ്റ് 13ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ഓഗസ്റ്റ് 13 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ടുമുണ്ട്. ആഗസ്ത് 12ന് കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് നിലവിലുള്ളത്.
ഓഗസ്റ്റ് 13ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.
6 മില്ലിമീറ്റർ മുതൽ 204. 4 മി. മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.
Story Highlights: Heavy rain alert issued for Kerala by IMD with possibility of thunderstorms, landslides, and floods. Image Credit: twentyfournews