Headlines

Kerala News, Weather

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വടക്കൻ കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ വടക്കൻ കേരളത്തിൽ ശക്തമായ കാറ്റോടുകൂടിയ മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും പ്രവചിക്കപ്പെടുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts