മാധ്യമപ്രവർത്തകരുമായുള്ള സംഘർഷത്തിന് പിന്നാലെ സുരേഷ് ഗോപിക്ക് കനത്ത സുരക്ഷ

Anjana

Suresh Gopi media altercation

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റത്തിന് പിന്നാലെ സുരക്ഷ വർധിപ്പിച്ചു. തൃശൂരിലെ രാമനിലയത്തിൽ നടന്ന പരിപാടിയിൽ 30 ഓളം പൊലീസുകാരാണ് സുരേഷ് ഗോപിക്ക് സുരക്ഷയൊരുക്കിയത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളെ തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കുമെന്നും പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ടെന്നും സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും, എന്നാൽ ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മുകേഷ് രാജി വെക്കണം എന്നതാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: Suresh Gopi given heavy police protection following altercation with media

Leave a Comment