Headlines

Politics

അപകടത്തിൽപ്പെട്ട് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു

അപകടത്തിൽപ്പെട്ട് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായി. മന്ത്രിയുടെ കണ്ണിനും കഴുത്തിനും പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് മന്ത്രി വയനാട്ടിലേക്ക് യാത്ര തിരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തിൽ ബൈക്കിലുണ്ടായിരുന്നവർക്ക് സാരമായി പരുക്കേറ്റു. ഒരു സ്ത്രീയുടെ തലയ്ക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന രണ്ടുപേരെ ആശുപത്രിയിൽ കണ്ട ശേഷമാണ് മന്ത്രി ദുരന്ത ഭൂമിയിലേക്ക് തിരിച്ചത്.

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 166 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും അറിയുന്നു. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്കാണ് മന്ത്രി വീണാ ജോർജ് യാത്ര തിരിച്ചിരിക്കുന്നത്.

Story Highlights: Health Minister Veena George involved in accident en route to disaster-hit Wayanad

Image Credit: twentyfournews

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Related posts