ഹരിയാന, ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ് ഫലം നാളെ; കോൺഗ്രസ് പ്രതീക്ഷയോടെ

Anjana

Haryana Jammu Kashmir election results

ഹരിയാനയിലും ജമ്മു കാശ്മീരിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം നാളെ പുറത്തുവരും. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഇരു സംസ്ഥാനങ്ങളിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ 65 ശതമാനവും ജമ്മു കാശ്മീരിൽ 63 ശതമാനവും പോളിംഗ് നടന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസിന് അനുകൂല തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് ക്യാമ്പുകൾ. ഹരിയാനയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവമാണ്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ചർച്ചയിൽ ഭൂപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന. കുമാരി ഷെൽജയുടെ പേരും ചർച്ചകളിലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജമ്മു കാശ്മീരിൽ തൂക്കുസഭയ്ക്കുള്ള സാധ്യതകളാണ് സർവ്വേകൾ പറയുന്നത്. സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ്-എൻസി സഖ്യത്തിന് പ്രതിസന്ധി നേരിട്ടാൽ പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നാണ് പി.ഡി.പി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ, എക്സിറ്റ് പോൾ സർവ്വകളെ പാടെ തള്ളുന്ന ബിജെപി അവസാനഘട്ടത്തിലും സർക്കാർ രൂപീകരിക്കുമെന്ന പ്രതീക്ഷകൾ കൈവിട്ടിട്ടില്ല.

Story Highlights: Haryana and Jammu & Kashmir assembly election results to be announced tomorrow with high voter turnout

Leave a Comment