ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. കോൺഗ്രസിന്റെ കടുത്ത നിലപാടാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്. ഇതിനെ തുടർന്ന് ആം ആദ്മി പാർട്ടി രണ്ടാംഘട്ട സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.
രണ്ടാംഘട്ട പട്ടികയിൽ 9 പേരാണുള്ളത്. ബർവാല മണ്ഡലത്തിൽ മുൻ ബിജെപി നേതാവ് ഛത്രപാൽ സിംഗ് ആം ആദ്മി സ്ഥാനാർത്ഥിയായി മത്സരിക്കും. നേരത്തെ ആദ്യഘട്ടത്തിൽ 20 സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കോൺഗ്രസ് 41 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നാളെ ജമ്മു കാശ്മീരിൽ എത്തും. ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്നാസിംഗും കാശ്മീരിലെത്തി പ്രചരണം നടത്തിയതിന് പിന്നാലെയാണ് മല്ലികാർജുൻ ഖാർഗെയുടെ സന്ദർശനം. ഈ മാസം 14ന് നടക്കുന്ന ജമ്മു കാശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Story Highlights: Aam Aadmi Party to contest alone in Haryana Assembly Elections after failed alliance talks with Congress