ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് മജ്ജയ്ക്ക് ക്യാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചു. 72 വയസ്സുള്ള വെയ്ൻസ്റ്റൈന് വിട്ടുമാറാത്ത മൈലോയ്ഡ് ലുക്കീമിയ ഉണ്ടെന്നും ന്യൂയോർക്ക് ജയിലിൽ ചികിത്സയിലാണെന്നും എൻബിസി ന്യൂസും എബിസി ന്യൂസും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം അദ്ദേഹം അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
സെപ്റ്റംബറിൽ കോടതിയിൽ ഹാജരായപ്പോൾ വിളറിയും അവശതയോടെയുമാണ് അദ്ദേഹം കാണപ്പെട്ടത്. ബലാത്സംഗക്കുറ്റത്തിൽ ജയിലിൽ കഴിയുന്ന വെയ്ൻസ്റ്റൈൻ 16 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2020-ൽ ന്യൂയോർക്കിൽ നടിയെ ബലാത്സംഗം ചെയ്തതിനും പ്രൊഡക്ഷൻ അസിസ്റ്റൻ്റിനോട് ലൈംഗികാതിക്രമം നടത്തിയതിനും അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു.
ആ കേസിൽ 23 വർഷത്തെ തടവിനാണ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ ഈ വിധിക്ക് പിന്നീട് സ്റ്റേ ലഭിച്ചു. ഓസ്കാർ ജേതാവായ വെയ്ൻസ്റ്റെയ്നെതിരെയുള്ള ആരോപണങ്ങളാണ് 2017-ൽ മീടൂ പ്രസ്ഥാനം ആരംഭിക്കാൻ സഹായിച്ചത്.
പ്രമുഖ അഭിനേതാക്കളായ ആഞ്ജലീന ജോളി, ഗ്വിനെത്ത് പാൽട്രോ, ആഷ്ലി ജൂഡ് എന്നിവരുൾപ്പെടെ 80-ലധികം സ്ത്രീകൾ പീഡനം, ലൈംഗികാതിക്രമം, ബലാത്സംഗം എന്നിവ ആരോപിച്ച് രംഗത്തെത്തിയിരുന്നു.
Read Also:
ഡിസ്നിയുടെ ലൈവ് ആക്ഷൻ ചിത്രമായ ലിലോ ആൻഡ് സ്റ്റിച്ച് 2025-ൽ ആദ്യമായി 1 Read more
ഡി സി കോമിക്സിൻ്റെ സൂപ്പർമാൻ ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ജെയിംസ് Read more
ഹോളിവുഡ് നടി സ്കാർലറ്റ് ജൊഹാൻസൺ ബോക്സ്ഓഫീസ് റെക്കോർഡിൽ ഒന്നാമതെത്തി. ജുറാസിക് വേൾഡ്: ദ Read more
ബോളിവുഡ് താരം ദീപിക പദുക്കോണിന് ചരിത്ര നേട്ടം. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ Read more
സ്പൈഡർമാൻ 4ൽ പണിഷർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ബെർന്താൽ എത്തുന്നു. ഷാങ്-ചി ആൻഡ് Read more
ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ ഹോളിവുഡിൽ ഒരുങ്ങുന്നു. മാർവെലിന്റെ അവഞ്ചേഴ്സ് ഡൂംസ് ഡേ Read more
സഞ്ജയ് ദത്തിന്റെ ജീവിതം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. രോഗവും ജയിൽവാസവും അദ്ദേഹത്തെ തളർത്തി. കാൻസറാണെന്ന് Read more
കറ്റാര്വാഴ, തേന്, ആപ്പിള് സിഡെര് വിനെഗര് എന്നിവ ഉപയോഗിച്ച് ക്യാന്സറിനെ ചെറുക്കാന് സഹായിക്കുന്ന Read more
പുരുഷന്മാരിൽ കാൻസർ കൂടുതലായി കാണപ്പെടുന്നതിന്റെ കാരണം വിശദീകരിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. Read more
ഷര്മിള ടാഗോറിന് സീറോ സ്റ്റേജില് വച്ചാണ് ശ്വാസകോശ അര്ബുദം കണ്ടെത്തിയതെന്ന് മകള് സോഹ Read more