എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു.

നിവ ലേഖകൻ

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
Representative Photo Credit: Facebook

കടുത്ത അച്ചടക്കലംഘനത്തെ തുടർന്ന് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുതെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. തുടര്ച്ചയായി ഹരിത നേതാക്കള് പാര്ട്ടി അച്ചടക്കം ലംഘിച്ചു. കൂടാതെ കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മറ്റി നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ഹരിത നേതൃത്വം വനിതാ കമ്മീഷന് സമർപ്പിച്ച പരാതി പിന്വലിക്കുമെന്ന് മുൻപ് പിഎംഎ സലാം പറഞ്ഞിരുന്നു. എന്നാൽ പരാതി പിന്വലിക്കാന് ഹരിത നേതൃത്വം തയ്യാറായില്ല. കൂടാതെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ ഹരിതക്ക് മുസ്ലിം ലീഗില് നിന്ന് നീതി ലഭിച്ചില്ലെന്ന് പറയുകയുണ്ടായി. ഇപ്പോഴും എംഎസ്എഫ് നേതാക്കള്ക്കെതിരെ പരാതി നൽകിയ പെണ്കുട്ടികളെ ചൂഷണം ചെയ്യുകയാണ്. താനുൾപ്പെടെ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോവുന്നതെന്നും ഫാത്തിമ തഹ്ലിയ വെളിപ്പെടുത്തി.

  ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു; ഇന്ന് 50,000ൽ അധികം പേർ ദർശനം നടത്തി

എന്നാൽ, ഹരിത നേതാക്കൾ വിമർശിക്കുന്നത് പോലെ വ്യക്തിപരമായോ ലിംഗപരമായോ ആരെയും ആക്ഷേപിക്കുന്ന രീതിയിൽ ഒരു സംസാരവും നടത്തിയിട്ടില്ലെന്നായിരുന്നു നവാസിന്റെ വിശദീകരണം. പക്ഷെ സഹപ്രവര്ത്തകര്ക്ക് തെറ്റിദ്ധാരണയുണ്ടായതായി മനസിലാക്കുന്നുവെന്നും ആയതിനാൽ ഖേദം പ്രകടിപ്പിക്കുന്നതായും നവാസ് പറഞ്ഞു. പാര്ട്ടിയാണ് പ്രധാനം. ഇതോടെ വിവാദങ്ങള് അവസാനിക്കട്ടെയെന്നും ഫേസ്ബുക്കിലൂടെ നവാസ് കുറിച്ചു.

എന്നാൽ ഹരിത നേതാക്കൾ ഈ വിശദീകരണത്തില് തൃപ്തരായില്ല. ലീഗ് നേതൃത്വം തർക്കം പരിഹരിച്ചതായി അറിയിച്ചെങ്കിലും വനിതാ കമ്മീഷന് ഹരിത നേതാക്കള് സമർപ്പിച്ച പരാതി പിന്വലിച്ചില്ല. തുടർന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്.

Story highlight : Haritha State Committee was dissolved.

Related Posts
രാഗം സുനിൽ ആക്രമണക്കേസിൽ സിനിമാ നിർമ്മാതാവിനെതിരെ ക്വട്ടേഷൻ ആരോപണം
Ragam Sunil attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമ സുനിലിനെ ആക്രമിച്ച കേസിൽ പ്രവാസി വ്യവസായിയും സിനിമാ Read more

വയനാട്ടിൽ പറമ്പിൽ കോഴി കയറിയതിനെ ചൊല്ലി തർക്കം; വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം
Wayanad couple attacked

വയനാട് കമ്പളക്കാട്, പറമ്പിൽ കോഴി കയറിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം. Read more

  കേരളത്തിൽ സ്വർണവില കുതിക്കുന്നു; ഒറ്റ ദിവസം കൊണ്ട് ഉയർന്നത് 1360 രൂപ
സ്വര്ണ്ണവില കുതിക്കുന്നു: ഒരു പവന് 93800 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണ്ണവിലയില് വീണ്ടും വര്ധനവ്. ഇന്ന് ഒരു പവന് സ്വര്ണ്ണത്തിന് 640 രൂപ Read more

കേരളത്തിലെ എസ്.ഐ.ആർ നടപടികൾക്കെതിരായ ഹർജികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കുന്നു
Kerala SIR proceedings

കേരളത്തിലെ എസ്.ഐ.ആർ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി എതിർക്കുന്നു. Read more

മെഡിക്കൽ കോളേജ് ഒ.പി. ബഹിഷ്കരണം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Human Rights Commission

മെഡിക്കൽ കോളേജുകളിൽ ഒ.പി. ബഹിഷ്കരിക്കാനുള്ള ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. ആരോഗ്യവകുപ്പ് Read more

ശബരിമലയിൽ തിരക്ക് തുടരുന്നു; ഏഴ് ലക്ഷം തീർത്ഥാടകർ ദർശനം നടത്തി
Sabarimala Pilgrimage

ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഇന്നലെ 79,575 പേരാണ് ദർശനം നടത്തിയത്. ഇതുവരെ Read more

വിമുക്ത ഭടന്മാരുടെ ആശ്രിതർക്കുള്ള പി.എം.എസ്.എസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
PMSS Scholarship

പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യമാർക്കും 2025-26 വർഷത്തേക്കുള്ള Read more

വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
food poisoning Wayanad

വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു; ഇന്ന് 50,000ൽ അധികം പേർ ദർശനം നടത്തി
Sabarimala pilgrimage rush

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ എട്ടാം ദിവസവും സന്നിധാനത്ത് വലിയ തിരക്ക്. ഇന്നലെ Read more