ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം: തറയോടുകളിലെ പിഴവിന് കോടതി നിർദേശം

നിവ ലേഖകൻ

Harishree Ashokan compensation floor tiles

നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83,641 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി നിർദേശിച്ചു. വീടിന്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തതോടെയാണ് ഹരിശ്രീ അശോകൻ കോടതിയെ സമീപിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ച നിലപാട് ഉല്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നതുമായിരുന്നു. എന്നാൽ, ഇൻവോയ്സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവൃത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.

ഡി. ബി.

ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടു.

  ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

പരാതിക്കാരനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണമെന്നും, നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകണമെന്നും കോടതി നിർദേശിച്ചു.

Story Highlights: Actor Harishree Ashokan awarded Rs 17.83 lakh compensation for faulty floor tiles in his house Punjab House Image Credit: twentyfournews

Related Posts
വിവാഹ ബ്യൂറോയ്ക്ക് 14,000 രൂപ പിഴ: വ്യാജ വിവരങ്ങൾ നൽകി വഞ്ചന
Marriage Bureau Fraud

വിവാഹിതരായ പെൺകുട്ടികളുടെ വിവരങ്ങൾ നൽകി വഞ്ചിച്ചതിന് വിവാഹ ബ്യൂറോയ്ക്ക് എതിരെ നടപടി. 14,000 Read more

വിവാഹ ബ്യൂറോയ്ക്ക് ₹14,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Marriage Bureau Fraud

വിവാഹിതരായ പെൺകുട്ടികളുടെ വിവരങ്ങൾ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചതിന് വിവാഹ ബ്യൂറോയ്ക്ക് എതിരെ ₹14,000 Read more

  ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് ഒളിവിൽ
സിനിമയ്ക്ക് മുമ്പ് പരസ്യങ്ങള്: യുവാവിന് നഷ്ടപരിഹാരം
Excessive Ads

സിനിമയ്ക്ക് മുമ്പ് നീണ്ട പരസ്യങ്ങൾ പ്രദർശിപ്പിച്ചതിന് ബെംഗളൂരുവിലെ യുവാവിന് നഷ്ടപരിഹാരം. പി വി Read more

കുവൈത്തിൽ ബ്ലഡ് മണി ഇരുപതിനായിരം ദിനാർ ആയി ഉയർത്തി
blood money

കുവൈത്തിൽ ബ്ലഡ് മണി അഥവാ ദിയ പണം ഇരുപതിനായിരം ദിനാറായി ഉയർത്തി. കൊലപാതകക്കേസുകളിൽ Read more

വിദ്യാർത്ഥിയെ കബളിപ്പിച്ചതിന് ബൈജൂസിന് 50,000 രൂപ പിഴ
Byju's

ട്രയൽ ക്ലാസുകൾ തൃപ്തികരമല്ലെങ്കിൽ പണം തിരികെ നൽകാമെന്ന വാഗ്ദാനം ലംഘിച്ചതിന് ബൈജൂസ് ആപ്പിന് Read more

റെയിൽവേ നഷ്ടപരിഹാര വിതരണം വിവാദത്തിൽ
Railway compensation

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ നഷ്ടപരിഹാരം Read more

വിലങ്ങാട് ഉരുൾപൊട്ടൽ നഷ്ടപരിഹാര പട്ടികയിൽ അപാകതയെന്ന് പരാതി; കോൺഗ്രസ് പ്രതിഷേധത്തിന്
Vilangad Landslide Compensation

വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ നഷ്ടപരിഹാര പട്ടികയിൽ അപാകതയുണ്ടെന്ന പരാതി ഉയർന്നു. അനർഹർ പട്ടികയിൽ Read more

കുട്ടമ്പുഴ കാട്ടാന ആക്രമണം: എല്ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി
Kuttampuzha elephant attack compensation

കുട്ടമ്പുഴയില് കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ട എല്ദോസിന്റെ കുടുംബത്തിന് സര്ക്കാര് നഷ്ടപരിഹാരം നല്കി. പത്ത് Read more

  തൃശൂർ പൂരം: എഡിജിപി അജിത് കുമാറിനെതിരെ മന്ത്രിയുടെ മൊഴി നിർണായകം
കോതമംഗലം ആനയാക്രമണം: എല്ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം; സുരക്ഷാ നടപടികള് ശക്തമാക്കുന്നു
Kothamangalam elephant attack compensation

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില് കൊല്ലപ്പെട്ട എല്ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം Read more

കുട്ടമ്പുഴ ദുരന്തം: ആറ് മണിക്കൂർ പ്രതിഷേധത്തിനൊടുവിൽ മൃതദേഹം മാറ്റി; കലക്ടർ പരിഹാരം ഉറപ്പ് നൽകി
Kuttampuzha elephant attack protest

കുട്ടമ്പുഴയിൽ കാട്ടാന ചവിട്ടി കൊല്ലപ്പെട്ട എൽദോസിന്റെ മൃതദേഹം മാറ്റാൻ നാട്ടുകാർ അനുവദിച്ചത് ആറ് Read more