രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കേണ്ടതിന്റെ അവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി.

Anjana

പൗരത്വനിയമം ഹര്‍ദീപ് സിംഗ് പുരി
പൗരത്വനിയമം  ഹര്‍ദീപ് സിംഗ് പുരി

താലിബാൻ അധികാരമേറ്റ അഫ്​ഗാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തകൃതിയായി നടത്തിവരികയാണ്. ഇതിനിടെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്രകടനം നടത്തിയത്.

അയല്‍രാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു എന്നീ വിഭാഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര സർക്കാർ  അഫ്​ഗാനിൽനിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും സഹായം വാഗ്​ദാനം ചെയ്​തിരുന്നു. അഫ്ഗാനിസ്താനിലെ നിലവിലെ അവസ്ഥയാണ് പൗരത്വ നിയമത്തെ വീണ്ടും ചര്‍ച്ചാ വിഷയമാക്കാനിടയായത്.

Story highlight: Crisis in Afghanistan shows why CAA is needed; Hardeep Singh Puri