യൗവ്വന തുടിപ്പോടെ മെഗാസ്റ്റാർ മമ്മൂട്ടി @70.

നിവ ലേഖകൻ

Updated on:

മെഗാസ്റ്റാർ മമ്മൂട്ടി @70
Photo Credit: Facebook/Mammootty, KishoreBabuWyndd

മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാൾ ആശംസകൾ. സോഷ്യൽ മീഡിയയും സിനിമാലോകവും സൂപ്പർ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അനവധി മുൻനിര നടീ-നടന്മാർ അടക്കം തങ്ങളുടെ സാമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചു.

കൊറോണ കാലത്തെ കർശന നിയന്ത്രണങ്ങൾക്ക് ഇടയിലും ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തങ്ങളുടെ സൂപ്പർതാരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയാണ്.

നീണ്ട അഞ്ചു പതിറ്റാണ്ടുകളായി മലയാള സിനിമയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച അഭിനയ പ്രതിഭ കൂടിയാണ് അദ്ദേഹം. മൂന്നു തവണ മികച്ച നടനുള്ള ദേശീയപുരസ്കാരവും 5  തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 12 തവണ ഫിലിം ഫെയർ അവാർഡുമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അഭിനയ പടവുകളിലൂടെ സിനിമാലോകത്തേക്ക് ചുവടുവെച്ചെത്തി മലയാളസിനിമയെ കൈപിടിയിലാക്കിയ നടനവിസ്മയത്തിന് 1998ൽ പത്മശ്രീ നൽകിയാണ് ഭാരതം ആദരിച്ചത്.

  എമ്പുരാൻ മികച്ച ചിത്രം: നടി ഷീല

അനുഭവങ്ങൾ പാളിച്ചകൾ എന്ന ആദ്യചിത്രത്തിലൂടെ സിനിമ ലോകത്തിലേക്ക് ചുവടുവെച്ച താരം പിന്നീട് മലയാള സിനിമയുടെ ഗതി മാറ്റിമറിച്ചു. തന്റെ അഭിനയസപര്യയിൽ താരം ഒരുപോലെ ഉയർച്ച-താഴ്ച്ചകൾ നേരിട്ടു.

 സേതുരാമയ്യർ സിബിഐയായും രാജമാണിക്യമായും വല്യേട്ടനായും വേഷപ്പകർച്ചകളിലൂടെ മലയാളത്തിലും  അന്യഭാഷകളിലും ലോകമെമ്പാടുമുള്ള ആരാധക ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിർമ്മാണരംഗത്തും അന്യഭാഷാ അഭിനയ രംഗത്തുമുൾപ്പടെ വ്യക്തി മുദ്ര പതിപ്പിച്ച നടൻ കൂടിയാണ് മുഹമ്മദ് കുട്ടി പാനപറമ്പിൽ ഇസ്മായിൽ എന്ന മലയാളത്തിന്റെ സ്വന്തം മമ്മൂക്ക.

ജീവിത പ്രതിസന്ധികളിൽ തളരാതെ ഊർജം കൈവരിച്ച് മലയാള സിനിമയേയും കോടാനുകോടി സിനിമ ആരാധകരുടെയും മനസു കീഴടക്കിയ അഭിനയ പ്രതിഭയ്ക്ക് തന്റെ എഴുപതുകളിലും യൗവ്വനം ഒട്ടും ചോരാത്ത താരരാജാവിന് ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ.

Story Highlights: Happy birthday to Megastar Mammooty.

Related Posts
സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

  ‘നിറ വിവേചന’ത്തിനെതിരെ ശബ്ദം ഉയർത്തിയ പുസ്തകം; ‘ജംഗിൾ ബുക്ക്’ എന്ന മാസ്റ്റർ പീസ്
സിനിമ കാണൽ ഇനി ഇഷ്ടാനുസരണം; പുതിയ സംവിധാനവുമായി പിവിആർ
PVR Screenit

സ്വന്തം സിനിമാ ഷോ സൃഷ്ടിക്കാൻ പിവിആർ ഐനോക്സ് പുതിയ ആപ്പ് പുറത്തിറക്കി. സ്ക്രീനിറ്റ് Read more

ഐഎഫ്എഫ്കെയുടെ ആറാം ദിനം: നിറഞ്ഞ വേദികളും വൈവിധ്യമാർന്ന സിനിമാ പ്രദർശനങ്ങളും
IFFK film festival

ഐഎഫ്എഫ്കെയുടെ ആറാം ദിവസം നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം കണ്ടു. 67 സിനിമകൾ പ്രദർശിപ്പിച്ചു, Read more

സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ; 30 വർഷത്തെ നയം ഉടൻ: ഷാജി എൻ കരുൺ
Cinema policy Kerala

സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ കരുൺ സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ Read more

68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച് നടൻ ഇന്ദ്രൻസ്; അഭിനന്ദനവുമായി മന്ത്രി
Indrans 7th class exam

നടൻ ഇന്ദ്രൻസ് 68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ചു. സാക്ഷരതാ Read more

വിജയ് രാഷ്ട്രീയത്തിലേക്ക്: വാർത്താ ചാനലും സംസ്ഥാന പര്യടനവും ഒരുങ്ങുന്നു
Vijay political career

തെന്നിന്ത്യൻ നടൻ വിജയ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറുന്നു. തമിഴ് വെട്രി കഴക Read more

  ഉയിരേ പരിപാടി: നിർമ്മാതാവിനെതിരെ ഷാൻ റഹ്മാന്റെ ഗുരുതര ആരോപണം
കേരള രാജ്യാന്തര ചലച്ചിത്രമേള: മത്സര വിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുത്തു
Kerala International Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര Read more

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വഴിയൊരുങ്ങി
Hema Committee Report, Malayalam Film Industry, Women's Issues

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി അനുമതി നൽകി. നിർമാതാവ് സജിമോൻ Read more

തെന്നിന്ത്യൻ താരം മേഘ്ന രാജിന് യുഎഇയുടെ പത്തുവർഷ ഗോൾഡൻ വിസ
Meghna Raj, Golden Visa, UAE, South Indian Cinema

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖ നടിയായ മേഘ്ന രാജ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പത്തുവർഷ Read more