വയനാട് ഉരുള്പൊട്ടല്: 406 അതിഥി തൊഴിലാളികള് സുരക്ഷിത ക്യാമ്പുകളില്

നിവ ലേഖകൻ

Wayanad landslide guest workers

മുണ്ടക്കൈ-ചൂരല്മല പ്രദേശങ്ങളിലെ ഉരുള്പൊട്ടല് മേഖലയില് നിന്ന് 406 അതിഥി തൊഴിലാളികളെ വയനാട് ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുന്നു. ഉരുള്പൊട്ടലില് മൂന്ന് അതിഥി തൊഴിലാളികളെ കാണാതാവുകയും ഒരാള് മരണപ്പെടുകയും ചെയ്തു. മറ്റൊരാള് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. അസം, മധ്യപ്രദേശ്, ബീഹാര്, ഹിമാചല് പ്രദേശ്, ഝാര്ഖണ്ഡ്, കര്ണാടക, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്പ്രദേശ്, പശ്ചിമ ബംഗാള് എന്നീ സംസ്ഥാനങ്ങളില് നിന്നെത്തിയ ഇവര് ഹാരിസണ് മലയാളം ലിമിറ്റഡ്, റാണിമല എസ്റ്റേറ്റ് തുടങ്ങിയ സ്ഥാപനങ്ങളില് ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കല്പ്പറ്റ എസ്. കെ. എം. ജെ സ്കൂള്, മേപ്പാടി സെന്റ് ജോസഫ് യു.

പി സ്കൂള്, കോട്ടനാട് യു. പി സ്കൂള്, മേപ്പാടി ജി. എല്. പി സ്കൂള്, മേപ്പാടി ഗവ ഹയര്സെക്കന്ഡറി സ്കൂൾ എന്നിവിടങ്ങളിലെ ആറ് ക്യാമ്പുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

ജില്ലാഭരണകൂടം ക്യാമ്പുകളിലുള്ള അതിഥി തൊഴിലാളികള്ക്ക് കൗണ്സിലിങും ഭക്ഷണവും ഉറപ്പാക്കുന്നുണ്ട്. തൊഴില് വകുപ്പ് ജില്ലയില് എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള് ശേഖരിക്കാന് ആവാസ് ഫെസിലിറ്റേഷന് സെന്റര് സംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നു. വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേമനിധി ബോര്ഡുകളില് അംഗത്വമുള്ള തൊഴിലാളികള് ക്യാമ്പുകളില് ഉണ്ടോയെന്നറിയാന് വിവരശേഖരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ തൊഴില് വകുപ്പ് ഓഫീസര് ജി. ജയേഷ് അറിയിച്ചു.

  ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ

ഡെപ്യൂട്ടി ലേബര് ഓഫീസര് എസ്. പി ബഷീര്, വൈത്തിരി, മാനന്തവാടി, സുല്ത്താന് ബത്തേരി താലൂക്കുകളിലെ അസിസ്റ്റന്റ് ലേബര് ഓഫീസര്മാര്, കല്പ്പറ്റ, മാനന്തവാടി പ്ലാന്റേഷന് ഓഫീസര്മാര് എന്നിവര് ഫീല്ഡ് തല വിവരശേഖരണത്തിന് നേതൃത്വം നല്കുന്നു. വകുപ്പിലെ 25 ജീവനക്കാര്ക്ക് വിവിധ പ്രവര്ത്തനങ്ങളുടെ ഏകോപന ചുമതലയുമുണ്ട്.

Story Highlights: Guest workers relocated to camps in Wayanad after landslide Image Credit: twentyfournews

Related Posts
കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Wayanad Suicide

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 358 പേർ സമ്മതപത്രം നൽകി
Mundakkai-Chooralmala Rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് 358 പേർ സമ്മതപത്രം നൽകി. 402 ഗുണഭോക്താക്കളിൽ 358 Read more

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 50 വീടുകൾ ലുലു ഗ്രൂപ്പ് നൽകും
Wayanad Landslide Relief

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് Read more

മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതർക്ക് മാതൃകാ ടൗൺഷിപ്പ്
Kalpetta township project

കല്പ്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലാണ് ടൗണ്ഷിപ്പ് നിര്മ്മിക്കുന്നത്. 1,000 ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള വീടുകള്, Read more

വയനാട് പുനരധിവാസ ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും
Wayanad Rehabilitation Township

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ Read more

മുണ്ടക്കൈ-ചൂരല്മല പുനരധിവാസ ടൗണ്ഷിപ്പിന് ഇന്ന് തറക്കല്ലിടും
Wayanad Rehabilitation Township

മുണ്ടക്കൈ-ചൂരല്മല പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള ടൗണ്ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിടും. Read more

വയനാട്ടിലെ ആദിവാസി മേഖലയിലെ ആർത്തവാരോഗ്യ പരീക്ഷണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Menstrual Health Experiment

വയനാട്ടിലെ ആദിവാസി മേഖലകളിൽ അനുമതിയില്ലാതെ ആർത്തവാരോഗ്യ പരീക്ഷണം നടത്തിയെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ Read more

  മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 358 പേർ സമ്മതപത്രം നൽകി
ദുരന്തബാധിതരെ അധിക്ഷേപിച്ചെന്ന് പരാതി; വാഹന പാർക്കിങ്ങ് വിവാദം
Wayanad Disaster Victims

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരെ അധിക്ഷേപിച്ചതായി പരാതി. കാരാപ്പുഴ ജലസേചന വകുപ്പിന്റെ ക്വാർട്ടേഴ്സിൽ കഴിയുന്നവരെയാണ് Read more

ആദിവാസി മേഖലയിലെ മെൻസ്ട്രൽ കിറ്റ് പരീക്ഷണം: അന്വേഷണവുമായി പട്ടികവർഗ്ഗ വകുപ്പ്
Menstrual Kit Experiment

വയനാട്ടിലെ ആദിവാസി മേഖലയിൽ സർക്കാർ അനുമതിയില്ലാതെ മെൻസ്ട്രൽ ഹെൽത്ത് കിറ്റ് പരീക്ഷണം നടത്തിയ Read more