സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തിദിനമാക്കുന്ന തീരുമാനം പിൻവലിച്ചു

Anjana

Kerala schools Saturday working days

സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കുന്ന തീരുമാനം പിൻവലിച്ചു. ഹൈക്കോടതി വിധിയെ തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമ തീരുമാനം വരുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുകൾ നടക്കുകയില്ല.

അധ്യാപക സംഘടനകളുമായും രക്ഷിതാക്കളുമായും ചർച്ചകൾ നടത്തിയതിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. ഈ മാസം ഒന്നിന് ഹൈക്കോടതിയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തിദിനമാക്കിയ ഉത്തരവ് റദ്ദാക്കിയത്. അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതി വിധി വന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ കലണ്ടറിൽ 25 ശനിയാഴ്ചകൾ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പ്രവർത്തിദിനമായി നിശ്ചയിച്ചിരുന്നത്. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണ് ഇതെന്നാണ് അധ്യാപക സംഘടനകൾ ചൂണ്ടിക്കാണിച്ചത്.

Story Highlights: Kerala government withdraws order making Saturdays working days for schools after High Court verdict.

Image Credit: twentyfournews

Leave a Comment