Headlines

Education, Kerala News, Politics

സിദ്ധാർത്ഥൻ മരണം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗവർണർ മരവിപ്പിച്ചു

സിദ്ധാർത്ഥൻ മരണം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗവർണർ മരവിപ്പിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. ഇതോടെ ഇരുവരും സസ്പെൻഷനിൽ തുടരും. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകിയിട്ടുണ്ട്. സിദ്ധാർത്ഥൻറെ കുടുംബം ഇന്ന് ഗവർണർക്ക് പരാതി നൽകിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി ഇരുവർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് മറികടന്ന് മുൻ ഡീൻ എം.കെ.നാരായണൻ, മുൻ അസിസ്റ്റന്റ് വാഡൻ ഡോ.കാന്തനാഥൻ എന്നിവരെ തിരിച്ചെടുത്ത് കോളേജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെൻ്റിൽ നിയമിക്കാനായിരുന്നു മാനേജിംഗ് കൗൺസിലിന്‍റെ തീരുമാനം. ഇതിനെ തുടർന്നാണ് ഭരണസമിതി യോഗത്തിന്‍റെ മിനിറ്റ്സ് ഗവർണർ മരവിപ്പിച്ചത്.

സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനിൽക്കെയാണ് ഇപ്പോൾ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം. എന്നാൽ ഈ തീരുമാനം അക്കാദമി സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുക എന്നും, ഇത്തരം സംഭവങ്ങൾ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുവാൻ നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Story Highlights: Governor stays decision to reinstate officials in Sidharthan death case at Pookode Veterinary University

More Headlines

എറണാകുളം ഭാരത് മാതാ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്
സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; സ്കൂൾ ഡയറക്ടർ അറസ്റ്റിൽ
തൃശൂരിലെ എടിഎം കവർച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടി; ഒരാൾ വെടിയേറ്റ് മരിച്ചു
പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ; 'മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം' എന്ന് കുറ്റപ്പെടുത...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചട്ടലംഘനം: ഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; വിദ്യാർത്ഥി ആശുപത്രിയിൽ
നിലമ്പൂരിൽ പി.വി. അൻവറിനെതിരെ സിപിഐഎം പ്രതിഷേധം; ഗുരുതര ഭീഷണികൾ ഉയർന്നു
ഖത്തറിലെ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു; നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ദുരന്തം
ഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, കർണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യ...

Related posts

Leave a Reply

Required fields are marked *