മുഖ്യമന്ത്രിക്ക് ഗവർണർ വീണ്ടും കത്തയച്ചു; രൂക്ഷ വിമർശനവുമായി ആരിഫ് മുഹമ്മദ് ഖാൻ

Anjana

Governor letter to Kerala CM

മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും കത്തയച്ചു. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെയ്ക്കാനാവില്ലെന്ന് ഗവർണർ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും, കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ട ലംഘനമായി കണക്കാക്കുമെന്നും ഭരണഘടന ബാധ്യത നിറവേറ്റാത്തതായി കണക്കാക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.

ഗവർണറുടെ കത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ശ്രമിച്ചതാണെന്നും, മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ പ്രവർത്തങ്ങളെകുറിച്ച് തനിക്കു അറിയണമെന്നും രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് വിശദീകരണം തേടിയതെന്നും ഗവർണർ കത്തിൽ പറയുന്നു. ഗവർണറെ കാര്യങ്ങൾ ധരിപ്പിക്കാത്തതും ചീഫ് സെക്രട്ടറിയെ അതിന് അനുവദിക്കാത്തതും ആശ്ചര്യപ്പെടുത്തിയെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ മൂന്നു വർഷമായി മുഖ്യമന്ത്രി നടത്തുന്ന ദേശവിരുദ്ധ – സംസ്ഥാനവിരുദ്ധ സംബന്ധമായ പ്രസ്താവനകളിൽ വിശദീകരണം നൽകാത്തത് മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് എന്ന് സംശയിപ്പിക്കുന്നതായി ഗവർണർ ആരോപിച്ചു. സർക്കാരിൻറെ ദൈനംദിന കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ടത് ഭരണഘടന ബാധ്യതയാണെന്നും, സ്വർണ്ണ കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നത് അതീവ ഗൗരവതരമായ വിഷയമാണെന്നും ഗവർണർ കത്തിൽ വ്യക്തമാക്കി.

Story Highlights: Governor Arif Muhammad Khan sends letter to CM Pinarayi Vijayan criticizing government’s actions and demanding explanations

Leave a Comment