ട്വന്റിഫോർ സന്ദർശിച്ച് ഗവർണർ; കേരളത്തിൽ തുടരുമെന്ന് വ്യക്തമാക്കി

Anjana

Governor Ananda Bose
കേരളത്തിൽ താൻ തുടരുമെന്നും, രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഗവർണർ സി.വി. ആനന്ദബോസ്. കൊല്ലത്ത് സ്ഥാനാർത്ഥിയാകാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും തനിക്ക് കേരളത്തിലെ എല്ലാവരും ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. കാക്കനാട് ട്വന്റിഫോർ ആസ്ഥാനം സന്ദർശിച്ച ശേഷം ‘മീറ്റ് ദ ഗവർണർ’ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരും എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസും ചേർന്ന് ഗവർണറെ സ്വീകരിച്ചു. സ്റ്റുഡിയോയും ന്യൂസ് ഡെസ്കും സന്ദർശിച്ച ഗവർണർ ജീവനക്കാരുമായി സൗഹൃദം പങ്കിട്ടു. ഭരണത്തിന്റെ മുഖം മുഖ്യമന്ത്രിയായിരിക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഗവർണർ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി തനിക്ക് ഭിന്നതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മമതയുടെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ലെന്നും, ചട്ടിയും കലവുമാകുമ്പോൾ തട്ടും മുട്ടും എന്നും അദ്ദേഹം പറഞ്ഞു. മൺകുടം ഉടയും; പൊൻകുടം ഉടയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  കോട്ടയം നഴ്സിങ് കോളേജ് റാഗിങ്ങ്: നാല് വിദ്യാർത്ഥികൾ കൂടി പരാതിയുമായി രംഗത്ത്
പശ്ചിമബംഗാൾ പൊലീസിലെ ഒരു വിഭാഗം ക്രിമിനലുകളെപ്പോലെയാണ് പെരുമാറുന്നതെന്നും ഗവർണർ ആരോപിച്ചു. തിരഞ്ഞെടുപ്പ് അക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് ബംഗാളിലാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് കോവിഡ് കാലഘട്ടത്തിൽ മാറിയെന്നും ജസ്റ്റിസ് കെ.ടി. തോമസിന്റെ അഭിപ്രായങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ഗവർണർ പറഞ്ഞു. ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കില്ലെന്നും ആർഎസ്എസ് ഒരു രാഷ്ട്രീയ കക്ഷിയല്ല, റെഡി ഫോർ സോഷ്യൽ സർവീസ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. Story Highlights: West Bengal Governor C.V. Ananda Bose visited the TwentyFour studio in Kakkanad and interacted with the staff.
Related Posts
കുണ്ടറയിൽ ട്രെയിൻ അട്ടിമറി ശ്രമം; പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്
Train Sabotage

കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നുവെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചു. റെയിൽവേ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
രഞ്ജി ട്രോഫി ഫൈനൽ: കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Kerala Ranji Team

രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ച കേരള ക്രിക്കറ്റ് ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ Read more

  എസ്എഫ്ഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് സർക്കാർ കൈത്താങ്ങ്
Abandoned Baby

കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട 23 ദിവസം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ഏറ്റെടുത്തു. ജാർഖണ്ഡ് Read more

കേരളത്തിൽ 30,000 കോടി നിക്ഷേപവുമായി അദാനി ഗ്രൂപ്പ്
Adani Group Investment

കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. വിഴിഞ്ഞം Read more

കാസർഗോഡ് അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങിമരിച്ചു
Kasaragod Drowning

കാസർഗോഡ് ബദിയടുക്കയിലെ എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങിമരിച്ചു. പരമേശ്വരി (40), മകൾ Read more

മുംബൈയിൽ കേരളത്തിന് സ്‌ക്വാഷ് വെങ്കലം
Squash

മുംബൈയിൽ നടന്ന ഓൾ ഇന്ത്യ അന്തർ സർവകലാശാല സ്‌ക്വാഷ് ടൂർണമെന്റിൽ കേരളത്തിന്റെ പെൺകുട്ടികളുടെ Read more

ആശാവർക്കർമാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം
Asha workers

ആശാവർക്കർമാരുടെ ക്ഷേമത്തിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശങ്ങൾ നൽകി. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും Read more

  കേരളത്തിൽ ആംബുലൻസ് നിരക്ക് ഏകീകരിച്ചു
റാഗിംഗ് വിഷയത്തിൽ SFIയെ വടി ആക്കാൻ ശ്രമിച്ചാൽ നിന്ന് കൊടുക്കില്ല: വി പി സാനു
Ragging

കോട്ടയത്തെ റാഗിംഗ് വിഷയത്തിൽ SFIയെ വടി ആയി ഉപയോഗിക്കാൻ ശ്രമിച്ചാൽ അതിന് നിന്ന് Read more

2025 പ്രൊഫഷണൽ കോഴ്സുകൾ: പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
KEAM 2025

2025 അധ്യയന വർഷത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്, ആർക്കിടെക്ചർ, Read more

ലുലു ഗ്രൂപ്പ് കേരളത്തിൽ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കും
Lulu Group Investment

ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ നിക്ഷേപ Read more

Leave a Comment