ജീവനക്കാർ കലാ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ പക്കൽ നിന്നും മുൻകൂർ അനുമതി തേടണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചു.
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി നടപടി എടുക്കുകയായിരുന്നു. സച്ചിദാനന്ദൻ അടക്കമുള്ള എഴുത്തുകാർ സർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. സെൻസറിംഗിനുള്ള ശ്രമമാണ് സർക്കാരിന്റേതെന്ന് വിമർശനങ്ങളും ഉയർന്നു.
ജീവനക്കാർ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷയും സൃഷ്ടിയുടെ പകർപ്പും നൽകണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. സൃഷ്ടികൾ പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പരിശോധിച്ചതിനുശേഷം മാത്രം അനുമതി എന്നായിരുന്നു വിവാദ ഉത്തരവ്. എന്നാൽ പോലീസ് സ്റ്റേഷനിൽ കൂടി പരിശോധന ആകാമെന്ന് സച്ചിദാനന്ദൻ വിമർശിച്ചിരുന്നു. പിന്നാലെയാണ് വിവാദ ഉത്തരവ് റദ്ദാക്കിയത്.
Story Highlights: Government order about Prior permission for publication of works cancelled.