നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. മൃതദേഹം ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കല്ലറയ്ക്കുള്ളിൽ ഭസ്മവും പൂജാദ്രവ്യങ്ങളും കണ്ടെത്തി. മൃതദേഹത്തിന് കാര്യമായ പഴക്കമില്ലെന്നാണ് പ്രാഥമിക നിഗമനം.
നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആദ്യം കല്ലറയുടെ മേൽഭാഗം മാത്രമാണ് പൊളിച്ചത്. തുടർന്ന് ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാവി വസ്ത്രത്തിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കഴുത്ത് വരെ ഭസ്മം നിറച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ മറ്റു പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.
നെയ്യാറ്റിൻകര കേസിന്റെ മേൽനോട്ടം റൂറൽ എസ്പി കെ എസ് സുദർശനനാണ്. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. ശരീരം അഴുകിയ നിലയിലാണ് കണ്ടെത്തിയത്.
Story Highlights: Gopan Swamy’s controversial tomb in Neyyattinkara was opened, revealing a seated body covered in saffron robes and ash, with no other visible injuries.