ആൻഡ്രോയിഡ് 15 പുറത്തിറങ്ങി: മികച്ച സ്വകാര്യതയും പ്രകടനവും വാഗ്ദാനം ചെയ്യുന്നു

Anjana

Android 15 release

ഗൂഗിളിന്റെ അടുത്ത തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 15 പുറത്തിറങ്ങി. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജെക്ടിലാണ് (Asop) ഗൂഗിൾ ആൻഡ്രോയിഡ് 15ന്റെ സോഴ്സ് കോഡ് പങ്കുവെച്ചത്. അടുത്ത ആഴ്ചകളിൽ ഗൂഗിളിന്റെ പുതിയ പിക്സൽ 9 സീരീസുകളിൽ ഉൾപ്പടെയുള്ള പിക്സൽ ഫോണുകളിൽ ആൻഡ്രോയിഡ് 15 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മറ്റുള്ള ബ്രാൻഡുകൾ കുറച്ച് നാളുകൾ കൂടി പുതിയ ഒഎസിനായി കാത്തിരിക്കേണ്ടി വരും.

ആൻഡ്രോയിഡ് 15ൽ കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളാണുള്ളത്. ഉപഭോക്താക്കളുടെ സ്വകാര്യതയും ഡാറ്റയും സംരക്ഷിക്കുന്നതിനായി സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഓപ്പറേറ്റിംഗ് സിസ്റ്റം ഒപ്ടിമൈസ് ചെയ്തിട്ടുള്ളതിനാൽ മികച്ച പെർഫോമൻസ് നൽകുകയും, ആപ്പ് ലോഞ്ചുകൾ വേഗത്തിലാകുകയും ചെയ്യും. പുതിയ ഐക്കൺസ്, അനിമേഷൻ, ടൈപ്പോഗ്രഫി എന്നിവ ഉൾപ്പെടുത്തി യുഐ മികച്ചതാക്കിയിരിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാഴ്ച കേൾവി വൈകല്യങ്ങളുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ആൻഡ്രോയിഡ് അനുഭവം ലഭിക്കുന്നതിനായുള്ള അപ്ഡേറ്റുകളും ആൻഡ്രോയിഡ് 15ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഡെവലപ്പർ ഓപ്ഷനുകളും ഉൾപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന എപിഐ ഫെസിലിറ്റികൾ ആപ്പുകളുടെ വികസനവും കസ്റ്റമൈസേഷനും സുഗമമാക്കുന്നു. പിക്സിലിനെ കൂടാതെയുള്ള മറ്റ് ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ഫോണുകളിൽ വരും മാസങ്ങളിൽ പുതിയ ഒഎസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Google releases Android 15 with enhanced privacy controls and improved performance

Leave a Comment