ആൻഡ്രോയിഡ് ഫോണുകൾക്ക് പുതിയ സുരക്ഷാ സംവിധാനം: ഗൂഗിളിന്റെ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്

Anjana

Android phone security

ആൻഡ്രോയിഡ് ഫോണുകളിൽ കർശന സുരക്ഷ ഒരുക്കുകയാണ് ഗൂഗിൾ. പുതിയ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനമാണ് ഫോണിന് കനത്ത സുരക്ഷ നൽകുന്നത്. ഫോൺ മോഷ്ടിക്കപ്പെട്ടാലും അതിലെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ മറ്റാരുടെ കൈയിൽ എത്താത്തവിധമാണ് പുതിയ സുരക്ഷ സംവിധാനം പ്രവർത്തിക്കുക. ആൻഡ്രോയ്ഡ് 10 മുതൽ മുന്നോട്ടുള്ള ഏതുവേർഷനിലും തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് എന്ന ഫീച്ചർ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഗൂഗിളിൽ സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുന്നത്. ഫോൺ തട്ടിയെടുത്തെന്ന് മെഷീൻ ലേണിങ് സംവിധാനത്തിലൂടെ മനസിലാക്കിയാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് പ്രവർത്തിക്കുന്നത്. ഇത് തിരിച്ചറിയുന്നത് മുതൽ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കിലേക്ക് ഫോൺ മാറും. ഇതോടെ മോഷ്ടാവിന് ഫോൺ ലോക്ക് തുറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോൺ ഒരു സമയപരിധിയിൽ കൂടുതൽ നെറ്റ് കണക്ടിവിറ്റിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടാൽ ഫോൺ ലോക്കാവുന്ന സംവിധാനമാണ് ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്. ഫൈന്റ് മൈ ഡിവൈസ് മാനേജർ ഉപയോഗിച്ച് ഉപഭോക്താവിന് ഫോൺ ലോക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് റിമോട്ട് ലോക്ക്. സെറ്റിങ്‌സിൽ-ഗൂഗിൾ-ഗൂഗിൾ സർവീസസ് മെനു തുറന്നാൽ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളിൽ തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചർ കാണാൻ കഴിയും. ഗൂഗിൾ പ്ലേ സർവിസസിന്റെ ഏറ്റവും പുതിയ വേർഷൻ ഫോണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

  ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; 20 ശതമാനം ജീവനക്കാരെ പുറത്താക്കാൻ പദ്ധതി

Story Highlights: Google introduces new theft detection and protection features for Android phones

Related Posts
2025 ജനുവരി 1 മുതൽ പഴയ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സാപ്പ് ലഭ്യമാകില്ല
WhatsApp Android support

2025 ജനുവരി 1 മുതൽ പഴയ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സാപ്പ് സേവനം അവസാനിപ്പിക്കുമെന്ന് Read more

ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; 20 ശതമാനം ജീവനക്കാരെ പുറത്താക്കാൻ പദ്ധതി
Google layoffs

നിർമ്മിത ബുദ്ധി രംഗത്തെ മത്സരം നേരിടാൻ ഗൂഗിൾ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. 20 ശതമാനം Read more

  2025 ജനുവരി 1 മുതൽ 'ജെൻ ബീറ്റ' തലമുറയുടെ തുടക്കം; എഐയും വിആറും പ്രധാന സ്വാധീനം
ഗൂഗിൾ വീണ്ടും പിരിച്ചുവിടലുമായി; 10 ശതമാനം മുൻനിര മാനേജ്മെന്റ് തസ്തികകൾ വെട്ടിക്കുറച്ചു
Google layoffs

ഗൂഗിൾ 10 ശതമാനം മുൻനിര മാനേജ്മെന്റ് തസ്തികകൾ വെട്ടിക്കുറച്ചു. ഉൽപാദനക്ഷമത വർധിപ്പിക്കാനാണ് ഈ Read more

പഴയ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വാട്സ്ആപ് സേവനം നിർത്തുന്നു; മാറ്റം മേയ് 5 മുതൽ
WhatsApp discontinue older devices

അടുത്ത വർഷം മേയ് 5 മുതൽ പഴയ ഐഒഎസ്, ആൻഡ്രോയിഡ് വേർഷനുകളിൽ വാട്സ്ആപ് Read more

ഹോംവർക്കിന് സഹായം ചോദിച്ചപ്പോൾ ‘മരിക്കൂ’ എന്ന് മറുപടി; ഗൂഗിളിന്റെ ജെമിനി വിവാദത്തിൽ
Google Gemini AI controversy

ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് ജെമിനി വിവാദത്തിൽ. ഹോംവർക്കിന് സഹായം ചോദിച്ച ഉപയോക്താവിനോട് 'മരിക്കൂ' Read more

വിവോ എക്സ് 200 പ്രോ സീരീസ് ഇന്ത്യയിലേക്ക്; പോക്കറ്റിലൊതുങ്ങുന്ന പ്രീമിയം ഫോൺ
Vivo X200 Pro India launch

വിവോ എക്സ് 200 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. കോസ്മോസ് Read more

  ടാക്സി, ആംബുലൻസ് ഡ്രൈവർമാർക്ക് അൾഷിമേഴ്സ് സാധ്യത കുറവ്: പുതിയ പഠനം വെളിപ്പെടുത്തുന്നു
എഐക്ക് മനുഷ്യ ഡെവലപ്പർമാരെ മാറ്റിസ്ഥാപിക്കാനാവില്ല: ഗൂഗിൾ റിസർച്ച് മേധാവി
AI in software development

എഐക്ക് മനുഷ്യ ഡെവലപ്പർമാരെ പൂർണമായി മാറ്റിസ്ഥാപിക്കാനാവില്ലെന്ന് ഗൂഗിളിന്റെ റിസർച്ച് ഹെഡ് യോസി മാറ്റിയാസ് Read more

മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
mobile phone hacking prevention

മൊബൈൽ ഫോണുകൾ, പ്രത്യേകിച്ച് ആൻഡ്രോയിഡ് ഫോണുകൾ, ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. മാൽവെയറുകൾ Read more

വാട്സ്ആപ്പിൽ ഗ്രൂപ്പ് സന്ദേശങ്ങൾ മ്യൂട്ട് ചെയ്യാൻ പുതിയ ഫീച്ചർ
WhatsApp group message mute feature

വാട്സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങൾ മ്യൂട്ട് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിലവിൽ ആൻഡ്രോയിഡ് Read more

ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്ന ‘ടോക്സിക് പാണ്ട’ മാൽവെയർ ഭീഷണി
Toxic Panda malware Android

ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്ന പുതിയ മാൽവെയർ 'ടോക്സിക് പാണ്ട'യുടെ Read more

Leave a Comment