ആൻഡ്രോയിഡ് ഫോണുകൾക്ക് പുതിയ സുരക്ഷാ സംവിധാനം: ഗൂഗിളിന്റെ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്

Anjana

Android phone security

ആൻഡ്രോയിഡ് ഫോണുകളിൽ കർശന സുരക്ഷ ഒരുക്കുകയാണ് ഗൂഗിൾ. പുതിയ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനമാണ് ഫോണിന് കനത്ത സുരക്ഷ നൽകുന്നത്. ഫോൺ മോഷ്ടിക്കപ്പെട്ടാലും അതിലെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ മറ്റാരുടെ കൈയിൽ എത്താത്തവിധമാണ് പുതിയ സുരക്ഷ സംവിധാനം പ്രവർത്തിക്കുക. ആൻഡ്രോയ്ഡ് 10 മുതൽ മുന്നോട്ടുള്ള ഏതുവേർഷനിലും തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് എന്ന ഫീച്ചർ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഗൂഗിളിൽ സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുന്നത്. ഫോൺ തട്ടിയെടുത്തെന്ന് മെഷീൻ ലേണിങ് സംവിധാനത്തിലൂടെ മനസിലാക്കിയാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് പ്രവർത്തിക്കുന്നത്. ഇത് തിരിച്ചറിയുന്നത് മുതൽ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കിലേക്ക് ഫോൺ മാറും. ഇതോടെ മോഷ്ടാവിന് ഫോൺ ലോക്ക് തുറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോൺ ഒരു സമയപരിധിയിൽ കൂടുതൽ നെറ്റ് കണക്ടിവിറ്റിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടാൽ ഫോൺ ലോക്കാവുന്ന സംവിധാനമാണ് ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്. ഫൈന്റ് മൈ ഡിവൈസ് മാനേജർ ഉപയോഗിച്ച് ഉപഭോക്താവിന് ഫോൺ ലോക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് റിമോട്ട് ലോക്ക്. സെറ്റിങ്‌സിൽ-ഗൂഗിൾ-ഗൂഗിൾ സർവീസസ് മെനു തുറന്നാൽ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളിൽ തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചർ കാണാൻ കഴിയും. ഗൂഗിൾ പ്ലേ സർവിസസിന്റെ ഏറ്റവും പുതിയ വേർഷൻ ഫോണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

Story Highlights: Google introduces new theft detection and protection features for Android phones

Leave a Comment