കെകെയുടെ ഓർമ്മയ്ക്ക് ആദരവ്; ഗൂഗിൾ ഡൂഡിലിൽ ഗായകന്റെ ചിത്രം

Anjana

KK Google Doodle

കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെയുടെ ഓർമ ദിനത്തിൽ ഗൂഗിൾ ആദരവ് അർപ്പിച്ചിരിക്കുകയാണ്. ഗൂഗിള്‍ ഡൂഡിലിൽ മൈക്ക് പിടിച്ച് പാടുന്ന കെകെയുടെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ഇന്ന് കെകെ വിട പറഞ്ഞിട്ട് രണ്ട് വർഷം തികയുകയാണ്. 2022-ൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

കെകെയുടെ സംഗീത ജീവിതം മൂന്നു പതിറ്റാണ്ട് നീണ്ടുനിന്നു. ഈ കാലയളവിൽ ഹിന്ദിയില്‍ മാത്രം 500-ലധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളിലായി 200-ലധികം പാട്ടുകളും പാടി. സോളോ ആല്‍ബമായ ‘പല്‍’ പുറത്തിറക്കിയതോടെയാണ് കെകെ സംഗീത ലോകത്ത് പ്രശസ്തി നേടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോളജ് പഠനത്തിനു ശേഷമാണ് കെകെയുടെ സംഗീതയാത്ര ആരംഭിച്ചത്. 1994 ഒക്ടോബര്‍ 25-ന് ജിംഗിള്‍ പാടിക്കൊണ്ടാണ് അദ്ദേഹം പിന്നണിഗാന രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രത്തിലെ ‘തടര് തടപ്’ എന്ന ഗാനം ആലപിച്ചു. ഇതോടെ കെകെയുടെ സംഗീത കരിയർ കുതിച്ചുയർന്നു.

Story Highlights: Google honors singer KK with a doodle on his death anniversary, showcasing his musical legacy

Leave a Comment