സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞ് 53,360 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6670 രൂപയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ മാസം 28ന് 53,720 രൂപയിലേക്ക് കുതിച്ച സ്വർണവില, ദിവസങ്ങളുടെ വ്യത്യാസത്തിൽ 360 രൂപയാണ് കുറഞ്ഞത്.
ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ 51,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ ശേഷം വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്.
ജൂലൈ മാസം സ്വർണവില 55,000 രൂപയായി ഉയർന്ന് റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ 4500 രൂപയോളമാണ് ഇടിഞ്ഞത്. ശേഷം സ്വർണവില തിരിച്ചു കയറുകയായിരുന്നു. ഇപ്പോൾ വീണ്ടും വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
Story Highlights: Gold prices in Kerala decrease by 200 rupees per sovereign, reaching 53,360 rupees