സ്വർണവിലയിൽ ഇന്ന് നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കൂടി 6625 രൂപയായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ച് 53,000 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5 രൂപ കൂടി 5510 രൂപയായി.
ഇന്നലെയും സ്വർണവിലയിൽ 40 രൂപയുടെ വർധനവുണ്ടായിരുന്നു. എന്നാൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ജൂൺ ഏഴിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്നത്തെ വർധനവോടെ സ്വർണവില വീണ്ടും ഉയരുന്ന പ്രവണതയാണ് കാണുന്നത്.